Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി വിധി: സംവരണം...

ഹൈകോടതി വിധി: സംവരണം അടിമറിക്കാനുള്ള സർക്കാർ കുടില തന്ത്രത്തിന്​ തിരിച്ചടി -എം.ബി.സി.എഫ്

text_fields
bookmark_border
ഹൈകോടതി വിധി: സംവരണം അടിമറിക്കാനുള്ള സർക്കാർ കുടില തന്ത്രത്തിന്​ തിരിച്ചടി -എം.ബി.സി.എഫ്
cancel

തിരുവനന്തപുരം: ക്രിസ്​ത്യൻ നാടാർ വിഭാഗത്തിന്​ കേരള സർക്കാർ ഏർപ്പെടുത്തിയ ഒ.ബി.സി സംവരണം ഹൈകോടതി സ്​റ്റേ ചെയ്​തത്​ സർക്കാറിന്‍റെ കുടില തന്ത്രത്തിനുള്ള​ തിരിച്ചടിയാണെന്ന്​ എം.ബി.സി.എഫ്. സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്​ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവാണ്​​ ഹൈകോടതി സ്​റ്റേ ചെയ്​തത്​.

നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്‍റെ പേരിൽ നടത്തിയ നിഗൂഢ രാഷ്ട്രീയ ശ്രമമാണ് ഹൈകോടതിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടതെന്ന്​ മോസ്റ്റ്‌ ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ വ്യക്​തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്​ സംസ്​ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ യഥാർത്ഥ ഒ.ബി.സി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കുടിലതന്ത്രമായിരുന്നു. അതോടൊപ്പം നാടാർ, ക്രിസ്ത്യൻ വോട്ട്​ നേടാനും ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഉദ്ദേശശുദ്ധിയില്ലാത്ത വാഗ്ദാനതന്ത്രങ്ങൾക്ക് പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹമാണ്​ ഇരയാകുന്നത്​.


ചട്ടങ്ങൾ പാലിക്കാതെ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ ശുപാർശ വാങ്ങി, ഈ വിഷയം സംബന്ധിച്ച് പിന്നാക്ക വിഭാഗ വകുപ്പ് വിശദമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെന്ന്​ കാണിച്ചാണ്​ ഉത്തരവിറക്കിയത്​. 1958-ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട്​ 1 ഷെഡ്യൂളിൽ III ഇനം 49 c ആയി എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്താവുന്നതും സംവരണാനുകൂല്യം അനുവദിക്കാവുന്നതാണെന്നുമായിരുന്നു ഈ ഉത്തരവിൽ സൂചിപ്പിച്ചത്​. ഇതിനെയാണ് എം ബി സി എഫ് കോടതിയിൽ ചോദ്യം ചെയ്തത്. കേരള സർക്കാരിനേയും പിന്നോക്ക വികസന വകുപ്പിനേയും എതിർകക്ഷികളാക്കിയായിരുന്നു ഹരജി. ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്​ട്രപതി തീരുമാനമെടുക്കണ​െമന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമദൃഷ്​ട്യാ വിലയിരുത്തിയാണ്​ ഉത്തരവ്​.

102ാം ഭേദഗതി പ്രകാരം 2018 ആഗസ്​റ്റ്​ 15 മുതൽ രാഷ്​ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹരജിക്കാരുടെ വാദം. സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഇനിയും ഇത്തരം കുതന്ത്രങ്ങൾ വേഷം മാറിയെത്താൻ സാധ്യത ഉള്ളതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്​ എസ്. കുട്ടപ്പൻ ചെട്ടിയാർ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadar reservationChristian NadarHigh Courtmbcf
News Summary - MBCF welcomes High Court verdict in nadar reservation
Next Story