Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
അവസാന വർഷ പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് മരണം
എം.ബി.ബി.എസ് വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു
cancel

കഴക്കൂട്ടം: പോണ്ടിച്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിയും മലയാളിയുമായ തിരുവനന്തപുരം സ്വദേശി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ വിദ്യാർഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

ചൊവാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ 8 മണിക്ക് ക്ലാസ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ പീരിഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അധ്യാപകരും ഉടൻ തന്നെ സമീപത്തെ ജിപ്മർ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.

അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് മരണം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അതിനുശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. വിവരമറിഞ്ഞ് ബന്ധുക്കൾ കോളജിൽ എത്തിയിട്ടുണ്ട്.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8 ന് ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MBBS student collapsed and dies in class room
Next Story