എം.ബി.ബി.എസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; 34 മൊബൈൽ ഫോൺ പിടികൂടി
text_fieldsകളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ നടന്ന എം.ബി.ബി.എസ് അവസാന വർഷ ഇേൻറണൽ പരീക്ഷയിൽ കൂട്ട കോപ്പിയടി. കോപ്പിയടിക്കാൻ ഉപയോഗിച്ച 34 മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച നടന്ന പരീക്ഷയിലാണ് കോപ്പിയടി പിടികൂടിയത്. 92 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 34 പേരിൽ നിന്നാണ് കോപ്പിയടിയെത്തുടർന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത്.
പരീക്ഷാഹാളിൽ മൊബൈൽ ഫോൺ കയറ്റാൻ പാടില്ലെന്നും മൊബൈൽ ജാമർ സ്ഥാപിച്ചിരിക്കണമെന്നുമാണ് ചട്ടം. ജാമർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. പരീക്ഷ റദ്ദാക്കിയതായും ഡോ. ജേക്കബ് ജെ. ജേക്കബിനെയും, ഡോ. ജോ ജോസഫിനെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായും വകുപ്പ് മേധാവി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
