ലൂസിഫർ സ്റ്റൈലിൽ തൃത്താലയിലേക്ക് മാസ് എൻട്രിയുമായി എം.ബി രാജേഷ്
text_fieldsപാലക്കാട്: തൃത്താലയിൽ ഇക്കുറി തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. രണ്ട് തവണ പാലക്കാട് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.പിയായ എം.ബി രാജേഷാണ് മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എം.എൽ.എ വി.ടി ബൽറാം തന്നെയായിരിക്കും സ്ഥാനാർഥിയെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്
എം.ബി രാജേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തിറക്കിയ വിഡിയോയാണ് ഇപ്പോൾ വൈറൽ. രജനീകാന്തിന്റെ കാലാ സിനിമയുടെ ബിജിഎം നൽകിയാണ് രാജേഷിന്റെ വീഡിയോ നിർമിച്ചിട്ടുള്ളത്.
ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നതാണ് വീഡിയോ. മികച്ച പാർലമെേന്ററിയൻ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വിഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്.
തുടർച്ചയായ മൂന്നാം തവണ തൃത്താലയിൽ മത്സരിക്കുന്ന ബൽറാമിനെ എന്തുവിലകൊടുത്തും തോൽപ്പിക്കുകയെന്നതാണ് സി.പി.എം ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് കിട്ടാവുന്നതിൽ ഏറ്റവും ശക്തനായ സ്ഥാനാർഥിയെ സി.പി.എം രംഗത്തിറക്കുന്നതും.

