Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പീക്കർ സന്യാസിയല്ല;...

സ്​പീക്കർ സന്യാസിയല്ല; പൊതുവിഷയങ്ങളിൽ നിലപാടു പറയുമെന്ന്​ എം.ബി രാജേഷ്​

text_fields
bookmark_border
mb rajesh
cancel

സ്​പീക്കർ സന്യാസിയല്ലെന്ന്​ നിയമസഭ സ്​പീക്കർ എം.ബി രാജേഷ്​. പൊതുവിഷയങ്ങളിൽ നിലപാടു പറയും. അത്​ പൗരാവകാശമാണ്​. സ്​പീക്കറാകുന്നതോടെ പൗരാവകാശം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്​ട്രീയ പ്രശ്​നങ്ങളിൽ സ്​പീക്കർ എന്ന നിലയിൽ കക്ഷിയാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മാധ്യമ പ്രവർത്തക​രുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപം ബ്രിട്ടീഷ്​ വിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നുവെന്ന്​ സ്​പീക്കർ പറഞ്ഞു. മലബാർ സമര നായകൻ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ പ്രസംഗത്തിൽ ഭഗത്​സിംഗിനോട്​ ഉപമിച്ചതിനെതിരെ സംഘ്​പരിവാർ കേന്ദ്രങ്ങൾ വിമർശനം ഉയർത്തിയ സാഹചര്യത്തിലായിരുന്നു സ്​പീക്കറുടെ വിശദീകരണം. മലബാർ കലാപത്തിൽ വഴിപിഴക്കലുകളുണ്ടായിരുന്നു. അതിനർഥം സമരം മുഴുവൻ അങ്ങനെയായിരുന്നെന്നല്ല. മലബാർ കലാപത്തിന്​ ശേഷമുണ്ടായ കാർഷിക കലാപങ്ങളിൽ അങ്ങനെയൊരു വഴിപിഴക്കലുണ്ടായിട്ടില്ല. അതിനു കാരണം അവക്ക്​ കമ്മ്യൂണിസത്തിന്‍റെ ഒരു ദാർശനിക അടിത്തറ ഉണ്ടായിരുന്നു എന്നതാണെന്നും എം.ബി രാ​േജഷ്​ പറഞ്ഞു​.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും. അതിനെ നേരിടാനുള്ള ജാഗ്രത എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb RajeshMalabar Rebellion 1921
News Summary - mb rajesh responds to the arguments
Next Story