Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമായി കൊണ്ടുനടക്കാൻ കോൺഗ്രസിനെ കഴിയൂ; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ എം.ബി. രാജേഷ്

text_fields
bookmark_border
mb rajesh
cancel
camera_alt

 

പാലക്കാട്: വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപ് വാര്യരെ സി.പി.എമ്മിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

''വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്കതിൽ ഒരു പരിഭവവുമില്ല. അത്തരമൊരാളെ സി.പി.എമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ല.''-എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.

സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് പാർട്ടിയിലേക്ക് വന്നാൽ സ്വീകരിക്കുമെന്നായിരുന്നു എം.ബി. രാജേഷും മുതിർന്ന സി.പി.എം നേതാവ് എം.കെ. ബാലനുമടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടതിനോട് അടുക്കുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. പിന്നീട് സന്ദീപ് സി.പി.എമ്മിലേക്കല്ല, സി.പി.ഐയിലേക്കാണെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. ഏറ്റവുമൊടുവിലാണ് അഭ്യൂഹങ്ങളെയൊക്കെ തള്ളി സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MB Rajesh reacts to Sandeep Varier's Congress entry
Next Story