Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേയറുടെ കത്ത് വിവാദം:...

മേയറുടെ കത്ത് വിവാദം: സി.പി.എം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്തില്ല

text_fields
bookmark_border
arya rajendran cpm
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്റെ ക​ത്ത് വി​വാ​ദം ച​ര്‍ച്ച ചെ​യ്യാ​തെ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി. സം​സ്ഥാ​ന ക​മ്മി​റ്റി വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ളു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ജി​ല്ല ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച ച​ര്‍ച്ച​ക്കാ​യി പ​രി​ഗ​ണി​ച്ച​ത്.

ക​ത്ത് വി​വാ​ദം താ​നേ കെ​ട്ട​ട​ങ്ങു​മെ​ന്നാ​ണ് പാ​ര്‍ട്ടി ക​രു​തു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്റെ തീ​വ്ര​ത കു​റ​ഞ്ഞെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍ട്ടി ത​ല​ത്തി​ല്‍ ന​ട​പ​ടി​ക​ളെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തി​ന് കൂ​ടു​ത​ല്‍ രാ​ഷ്ട്രീ​യ ആ​യു​ധ​ങ്ങ​ള്‍ കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, മേ​യ​റു​ടെ ക​ത്ത് വി​വാ​ദം പാ​ര്‍ട്ടി ജി​ല്ല നേ​തൃ​ത്വ​ത്തി​ലെ ഗ്രൂ​പ് സ​മ​വാ​ക്യ​ങ്ങ​ളി​ല്‍ പോ​ലും മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച ചേ​ര്‍ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ന്റെ അ​ജ​ണ്ട​യി​ല്‍ പോ​ലും ക​ത്ത് വി​വാ​ദം ഉ​ള്‍പ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും കോ​ര്‍പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ള്‍ പാ​ര്‍ട്ടി​ക്ക്​ ദോ​ഷം ചെ​യ്ത​താ​യി ചി​ല ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. മേ​യ​ര്‍ക്കെ​തി​രെ പ്ര​തി​പ​ക്ഷം ഉ​യ​ര്‍ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നാ​ണ് പാ​ര്‍ട്ടി തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arya RajendranCPMletter controversy
News Summary - Mayor's letter controversy: CPM district committee Not discussed
Next Story