കൊച്ചി മേയര്‍ സൗമിനി ജയിന്‍റെ വാഹനത്തിനു നേരെ ആക്രമണം
text_fieldsകൊച്ചി: മേയര്‍ സൗമിനി ജയിന്‍റെ സ്വകാര്യ വാഹനത്തിനു നേരെ ആക്രമണം. മേയറുടെ രവിപുരത്തെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ചില്ലുകള്‍ അജ്ഞാതര്‍ അടിച്ച് തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരം ഏഴരക്ക് ശേഷമാണ് കൊച്ചി രവിപുരത്തെ മേയറുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്‍റെ പിന്‍വശത്തെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തത്. ഇന്‍റര്‍ ലോക്ക് കട്ട ഉപയോഗിച്ച് ചില്ല് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണ സമയത്ത് മേയറും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല.
വൈകിയാണ് ആക്രമണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. മേയറുടെ വീട്ടിലെയും സമീപത്തെ ചില സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സംഭവത്തില്‍ എറണാകുളം സൗത്ത് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തി. സമീപത്തെ സ്ഥാപനങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം. ആക്രമണ സാഹചര്യം വ്യക്തമല്ലെന്നും സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
