Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേയർ-ഡ്രൈവർ തർക്കം പുനരാവിഷ്കരിച്ചു; യദുവിന് കുരുക്ക് മുറുക്കി പൊലീസ്

text_fields
bookmark_border
mayor arya rajendran
cancel

തിരുവനന്തപുരം: മേയർ- കെ.എസ്‌.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ കുരുക്ക് മുറുക്കി പൊലീസ്. തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചെന്ന മേയർ ആര്യാ രാജേന്ദ്രന്‍റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഞായാറാഴ്ച രാത്രി സംഭവം നടന്ന പട്ടം പ്ലാമൂട് മുതൽ പി.എം.ജി വരെ ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്‍റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തെരഞ്ഞെടുത്തായിരുന്നു പരിശോധന. ഇതുസംബന്ധിച്ച കുറ്റപത്രം ഉടൻ പൊലീസ് കോടതിയിൽ സമർപ്പിക്കും. യദുവിനെതിരെ നൽകിയ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മേയർ ആര്യ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ആദ്യം കന്‍റോൺമെന്‍റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.

അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവ് ബസിനുള്ളിൽ കയറിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സച്ചിൻദേവ് ബസിൽ കയറിയെന്നും ബസ്​ പൊലീസ്​സ്റ്റേഷനിലേക്ക് പോകാൻ എം.എൽ.എ ആവശ്യപ്പെട്ടെന്നുമാണ് ബസിലെ യാത്രക്കാർ നൽകിയ മൊഴി. എം.എൽ.എ ബസിൽ കയറിയ വിവരം കണ്ടക്‌ടർ ട്രിപ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവിസ് തടസ്സപ്പെട്ടതിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെ.എസ്‌.ആർ.ടി.സിയിൽനിന്നും പൊലീസ് ശേഖരിച്ചു. ഏപ്രിൽ 27ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും യദുവും തമ്മിൽ നടുറോഡിൽ വെച്ചാണ് വാക്‌പോരുണ്ടായത്.

അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന ഹരജി തള്ളി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​ര്‍ യ​ദു​വി​ന്റെ പ​രാ​തി​യി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കോ​ട​തി മേ​ൽ​നോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി ത​ള്ളി. പൊ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നും പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

കോ​ട​തി മേ​ൽ​നോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ യ​ദു​വാ​ണ്ഹ​ര​ജി ന​ൽ​കി​യ​ത്. കേ​സി​ലെ പ്ര​തി​ക​ൾ മേ​യ​റും എം.​എ​ൽ.​എ​യു​മാ​ണ്. ഇ​തു​കാ​ര​ണം അ​ന്വേ​ഷ​ണം ശ​രി​യാ​യി ന​ട​ക്കി​ല്ല, ഇ​തി​ന് തെ​ളി​വാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് എ​ന്നീ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mayor-Driver Controversy Police have tightened the noose on Yadu
Next Story