പ്രസ്താവനകൾ പിൻവലിച്ച് മായിൻ ഹാജിയും ഹമീദ് ഫൈസി അമ്പലക്കടവും; ഏകോപന സമിതിയുമായി മുന്നോട്ടുപോകാൻ സമസ്ത
text_fieldsമലപ്പുറം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ട ഏകോപന സമിതിയുമായി മുന്നോട്ടുപോകാൻ നേതാക്കളുടെ യോഗത്തിൽ ധാരണ. സമിതിയുമായി ബന്ധപ്പെട്ട് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും എം.സി. മായിൻ ഹാജിയും നടത്തിയ പ്രസ്താവനകൾ ഇരുവരും പിൻവലിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള സമസ്ത പണ്ഡിതരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇരുവരും പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്.
2026 ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കാസർകോട് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനം ചരിത്രവിജയമാക്കാന്‍ സ്വാഗതസംഘം ഏകോപന സമിതി യോഗം തീരുമാനിച്ചു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹീം ഫൈസി പേരാല്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

