Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ മഷിയടയാളം പോലെ ആ കെട്ടഓർമകളും മായട്ടെ...
cancel
camera_alt

മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് എ​ത്താ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ വോ​ട്ട​ർ​മാ​രോ​ട് വ​യ​നാ​ട് ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ സം​സാ​രി​ക്കു​ന്നു

മു​ണ്ട​ക്കൈ (വ​യ​നാ​ട്): ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​​പ്പെ​ട്ട​വ​രു​ടെ വോ​ട്ടി​ടം കൂ​ടി ഇ​ന്ന​ലെ​യോ​ടെ ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി. എ​ല്ലാ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും മു​ണ്ട​ക്കൈ നി​വാ​സി​ക​ൾ വോ​ട്ടു​ചെ​യ്തി​രു​ന്ന ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 203ാം ന​മ്പ​ർ ബൂ​ത്താ​ണ് ഒ​ന്ന​ര​ക്കൊ​ല്ല​ങ്ങ​ൾ​ക്കി​പ്പു​റം വ്യാ​ഴാ​ഴ്ച​ത്തെ നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്.

2024 ജൂ​ലൈ 30ന് ​ആ​ർ​ത്ത​ല​ച്ചു​വ​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ 298 പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും പ്ര​ചാ​ര​ണ​വു​മാ​യി ഓ​ടി​ന​ട​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ള​ട​ക്കം എ​ന്ന​ത്തേ​ക്കു​മാ​യി വി​ട​പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ന് മു​മ്പ് വെ​ള്ളാ​ർ​മ​ല ഗ​വ. ഹ​യ​ർ സെ​ക​ൻ​ഡ​റി സ്കൂ​ളി​ലെ 168ാം ബൂ​ത്തി​ലാ​യി​രു​ന്നു അ​വ​രു​ടെ വോ​ട്ട്.

ഈ ​ബൂ​ത്തി​ലെ 95 പേ​ര​ട​ക്കം ഇ​ല്ലാ​താ​യ ദു​ര​ന്ത​ത്തി​ൽ ആ ​പ​ള്ളി​ക്കൂ​ട​വും ത​ക​ർ​ന്നു. ഇ​തോ​ടെ​യാ​ണ് സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തോ​ടെ 203 ന​മ്പ​ർ ബൂ​ത്താ​യി പു​ന​ർ​ക്ര​മീ​ക​ര​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​ജീ​വി​ത​ർ വോ​ട്ടു​ചെ​യ്ത​ത് ചൂ​ര​ൽ​മ​ല​യി​ൽ ഒ​രു​ക്കി​യ ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു.

നി​ല​വി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ വ​യ​നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ ഈ ​ബൂ​ത്ത് മേ​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. 518 സ്ത്രീ​ക​ളും 570 പു​രു​ഷ​ൻ​മാ​രു​മു​ൾ​പ്പെ​ടെ 1088 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​​​ഴേ​ക്കും ക​ൽ​പ​റ്റ​യി​ൽ സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലും വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളി​ലു​മാ​യി അ​തി​ജീ​വി​ത​ർ പു​തു​ജീ​വി​തം തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കും. അ​തോ​ടെ 203ാം ന​മ്പ​ർ ബൂ​ത്ത് ത​ന്നെ ഇ​ല്ലാ​താ​വു​ക​യും അ​തി​ജീ​വി​ത​ർ പു​തി​യ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാ​വു​ക​യും ചെ​യ്യും.

മേ​പ്പാ​ടി സ്കൂ​ളി​ൽ ഒ​രു​ക്കി​യ 203ാം ന​മ്പ​ർ ബൂ​ത്തി​ലും ചൂ​ര​ൽ​മ​ല​യി​ലെ സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ചി​ലെ ബൂ​ത്തി​ലും എ​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ദു​ര​ന്തം പ​ല​വ​ഴി​ക്കാ​യി അ​ക​റ്റി​യ​വ​രു​ടെ സം​ഗ​മ​വേ​ദി​കൂ​ടി​യാ​യി ​പോ​ളി​ങ് സ്റ്റേ​ഷ​ൻ മാ​റി. ഏ​റെ കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടു​മു​ട്ടി​യ അ​വ​ർ കെ​ട്ടി​പ്പി​ടി​ച്ചും ക​ണ്ണീ​ർ​വാ​ർ​ത്തും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. 203ാം ന​മ്പ​ർ ബൂ​ത്തി​ലു​ള്ള​വ​ർ ആ ​വോ​ട്ടി​ട​ത്തി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന വോ​ട്ടും ചെ​യ്താ​ണ് മ​ട​ങ്ങി​യ​ത്. ഇ​ട​തു ചൂ​ണ്ടു​വി​ര​ലി​ലെ ആ ​മ​ഷി​യ​ട​യാ​ളം മാ​യു​ന്ന​തു​പോ​ലെ അ​വ​രു​ടെ ആ ​കെ​ട്ട​ഓ​ർ​മ​ക​ളും മാ​യ​ട്ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakkai landslideMundakkaiWayanadchooralmala
News Summary - May those memories fade away like that ink mark
Next Story