Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദീപുമായി സൗഹൃദം, പൊലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടി ഉണ്ടായേക്കും

text_fields
bookmark_border
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന.
സന്ദീപുമായി സൗഹൃദം, പൊലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടി ഉണ്ടായേക്കും
cancel

തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി. ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപുമായി ചന്ദ്രശേഖരന് ബന്ധമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന.

നാളുകൾക്ക് മുൻപ് മദ്യപിച്ച് വാഹനമോടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ചന്ദ്രശേഖരൻ ഇടപെട്ടതായും മതിയായ രേഖകൾ ഇല്ലാത്ത വാഹനം വിട്ടുനൽകാൻ പൊലീസുദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്‍റഎ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണം നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story