Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.രാധാകൃഷ്ണനെതിരെ കേസെടുത്തേക്കും

text_fields
bookmark_border
കെ.രാധാകൃഷ്ണനെതിരെ കേസെടുത്തേക്കും
cancel

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനകേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുത്തേക്കും. ആരോപണ വിധേയരായ സി.പി.എം നേതാക്കളായ ജയന്തനേയും ബിനിഷിനേയും സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള നടപടി വിശദീകരിക്കുമ്പോഴായിരുന്നു രാധാകൃഷ്ണന്‍ പരാതിക്കാരിയുടേയും ഭർത്താവിന്‍റെയും പേര് വെളിപ്പെടുത്തിയത്.

പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമപ്രവർത്തകർ മുന്നറിയിപ്പ് നൽകിയപ്പോഴും ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നായിരുന്നു രാധാകൃഷ്ണന്‍റെ നിലപാട്. ഇതിനെതിരെ വനിതാ കമീഷൻ സ്വമേധയാ കേസെടുക്കുമെന്ന് അംഗം പ്രമീള ദേവി വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - May register case against K Radhakrishnan
Next Story