Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേയ് ഒന്നുമുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം

text_fields
bookmark_border
മേയ് ഒന്നുമുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം
cancel

തിരുവനന്തപുരം: മേയ് ഒന്നുമുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്  ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ്  ഉള്‍പ്പെടെ സര്‍ക്കാർ, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ  സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണം.
മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ  ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് മേയ് ഒന്നുമുതല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും നിബന്ധനകള്‍ക്ക് വിധേയമായി മലയാളത്തില്‍ത്തന്നെയായിരിക്കണമെന്നും  മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. മൂന്നുമാസത്തിലൊരിക്കല്‍ ഇക്കാര്യം അവലോകനം  ചെയ്യണമെന്നും ഉന്നതതല സമിതി  നിര്‍ദേശിച്ചിരുന്നു. ഈ പ്രഖ്യാപനം കര്‍ശനമായി  നടപ്പാക്കണമെന്നാണ് ഉത്തരവിലുള്ളത്.
സംസ്ഥാനത്തെ തമിഴ്, കന്നട ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക്് ഭരണഭാഷ സംബന്ധിച്ച  നിലവിെല അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾ, ഹൈകോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റ് സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നട അല്ലാതെയുള്ള മറ്റ് ഭാഷാ  ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും  നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പു ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനക്ക് വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - from may malayalam become offical langyage
Next Story