മേയ്ദിന സ്പെഷൽ സർവിസുമായി കെ.എസ്.ആർ.ടി.സി സി.
text_fieldsകോട്ടയം: മേയ് ദിനത്തോടനുബന്ധിച്ച് കർണാടകയിൽ തുടർച്ചയായി മൂന്നു ദിവസം അവധി വരുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും ഇവിടെ നിന്ന് ബംഗളൂരുവിലേക്കും കെ.എസ്.ആർ.ടി.സി ഇക്കുറി അധിക സ്പെഷൽ സർവിസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ കർണാടകയിലുള്ള അവധിയും തിങ്കളാഴ്ച മേയ് ദിന അവധിയും കണക്കിലെടുത്താണ് പ്രത്യേക സർവിസ്. 20 സർവിസുകളാണ് കെ.എസ്.ആർ.ടി.സി ഇൗ ദിവസങ്ങളിൽ ഒാപറേറ്റ് ചെയ്യുക.
സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുെന്നന്ന പരാതി കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി അടിയന്തര തീരുമാനം എടുത്തതെന്നും തിരക്ക് വർധിക്കുന്നത് അനുസരിച്ച് കൂടുതൽ സർവിസ് നടത്തുന്നകാര്യം കോർപറേഷെൻറ പരിഗണനയിലുണ്ടെന്നും എക്സി. ഡയറക്ടർ (ഒാപറേഷൻസ്) അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സാധാരണ കോഴിക്കോട്-ബംഗളൂരു, ബംഗളൂരു-കോഴിക്കോട് സെക്ടറിലാണ് സ്പെഷൽ സർവിസുകൾ. എന്നാൽ, ഇത്തവണ കോട്ടയം, പയ്യന്നൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ഡിപ്പോകളിൽനിന്ന് സ്പെഷൽ സർവിസുകൾ തയാറാക്കി. സൂപ്പർ എക്സ്പ്രസ് ബസുകളാകും ഇൗറൂട്ടിൽ സർവിസ് നടത്തുക.
വെള്ളിയാഴ്ച രാത്രി 9.30ന് ആദ്യസർവിസ് ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് പുറപ്പെടും. തുടർന്നുള്ള സർവിസുകൾ ഇപ്രകാരമാണ്. ബംഗളൂരു-തൃശൂർ (19.10), ബംഗളൂരു-തൃശൂർ (19.20), ബംഗളൂരു -എറണാകുളം (17.15), ബംഗളൂരു- എറണാകുളം (17.25), ബംഗളൂരു-കോട്ടയം (17.20), ബംഗളൂരു -കോട്ടയം (17.35) ഇൗ സർവിസുകൾ മാനന്തവാടി കുട്ട വഴിയാകും ലക്ഷ്യസ്ഥാനത്തെത്തുക. 21.45ന് ഇരിട്ടി മട്ടന്നൂർവഴിയുള്ള ബംഗളൂരു-കണ്ണൂർ സർവിസും 22.15ന് ചെറുപുഴ വഴിയുള്ള ബംഗളൂരു-പയ്യന്നൂർ സർവിസും 17.50ന് മാനന്തവാടി കുട്ട വഴി ബംഗളൂരു-തിരുവനന്തപുരം സർവിസും നടത്തും.
തിങ്കളാഴ്ച കോഴിക്കോടുനിന്ന് പുറപ്പെടുന്ന ബംഗളൂരു സർവിസുകൾ-കോഴിേക്കാട്-ബംഗളൂരു (20.30), തൃശൂർ- ബംഗളൂരു (19.10), തൃശൂർ-ബംഗളൂരു (19.20), എറണാകുളം -ബംഗളൂരു (17.15), എറണാകുളം-ബംഗളൂരു (17.25), കോട്ടയം-ബംഗളൂരു (17.05), കോട്ടയം- ബംഗളൂരു (17.15), കണ്ണൂർ-ബംഗളൂരു (20.45), പയ്യന്നൂർ-ബംഗളൂരു (17.30), തിരുവനന്തപുരം- ബംഗളൂരു (13.30). മാനന്തവാടി കുട്ട വഴിയാണ് ഇൗസർവിസുകൾ. എന്നാൽ, കണ്ണൂർ-ബംഗളൂരു ബസ് മട്ടന്നൂർ ഇരിട്ടി വഴിയും പയ്യന്നൂർ -ബംഗളൂരു ബസ് ചെറുപുഴ വഴിയും സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
