Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണറിന്​ തീപിടിച്ചു;...

കിണറിന്​ തീപിടിച്ചു; പെട്രോൾ പമ്പിന്​ ചോർച്ചയെന്ന്​ നാട്ടുകാർ

text_fields
bookmark_border
കിണറിന്​ തീപിടിച്ചു; പെട്രോൾ പമ്പിന്​ ചോർച്ചയെന്ന്​ നാട്ടുകാർ
cancel
camera_alt????? ??????????? ??????? ???????? ???????? ???????? ????????? ???????? ?????????? ??????????????????????? ???????????? ????????????????

മാവൂർ (കോഴിക്കോട്): കെട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിന്​ സമീപത്തെ കിണറുകളിൽ പെ​േ​ട്രാൾ സാന്നിധ്യം. ​പമ്പിലെ ട ാങ്കിന്​ ചോർച്ചയെന്ന്​ സം​ശയമുയർന്നതിനെതുടർന്ന്​ നാട്ടുകാർ തടിച്ചുകൂടി. രാത്രി സമീപത്തെ കിണറിലെ മോ​േട്ടാ ർ പമ്പ്​ ഒാൺ ചെയ്​തപ്പോൾ തീപിടിത്തമുണ്ടായതിനെതുടർന്ന്​ ഫയർഫോഴ്​സും പൊലീസും സ്​ഥലത്തെത്തി.

ശനിയാഴ്​ ച രാവിലെയാണ്​ സമീപത്തെ വീടുകളിലെ കിണർ വെള്ളത്തിന്​ രുചി വ്യത്യാസം അനുഭവപ്പെട്ടത്​. മിക്ക വീടുകളിലെയും കിണർ വെള്ളത്തിൽ ഒായിൽ പാടയും കണ്ടു. വെള്ളത്തിന്​ പെട്രോൾ മണം അനുഭവപ്പെട്ട​േതാടെ പരിസരവാസികൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. ആരോഗ്യവകുപ്പ്​ അധികൃതർ നടത്തിയ പരിശോധനയിൽ മണവും രുചിവ്യത്യാസവും അനുഭവപ്പെട്ടതിനെതുടർന്ന്​ സാമ്പിൾ ശേഖരിച്ചു. വെള്ളം കുടിക്കരുതെന്ന്​ നിർദേശവും നൽകി.

ഇതിനിടെ, രാത്രിയോടെയാണ്​ തെനപറമ്പിൽ മോഹന​ന്‍റെ വീട്ടിലെ കിണറിൽ തീപിടിത്തമുണ്ടായത്​. മോ​േട്ടാർ പമ്പും പൈപ്പുകളും കത്തിനശിക്കുകയും ചെയ്​തു. സ്വിച്ച്​ ഒാൺ ചെയ്​തപ്പോൾ തീപിടിക്കുകയായിരുന്നുവെന്ന്​ വീട്ടുകാർ പറഞ്ഞു. തുടർന്ന്​ ഫയർഫോഴ്​സിനെ വിളിക്കുകയായിരുന്നു. മുക്കത്തുനിന്ന്​ അസി. ​സ്​റ്റേഷൻ ഒാഫിസർ വിജയ​​​െൻറ നേതൃത്വത്തിലെത്തിയ ഫയർഫോഴ്​സ്​ കിണറുകൾ പരിശോധിച്ചു. മാവൂർ പൊലീസും സ്​ഥലത്തെത്തി. നാട്ടുകാരും പരിസരവാസികളും സ്​ഥല​ത്ത്​ തടിച്ചുകൂടി.

പമ്പ്​ നേരത്തേ അടച്ച്​ ജീവനക്കാർ സ്​ഥലം വിട്ടതായി നാട്ടുകാർ ആരോപിച്ചു. വെള്ളത്തിൽ പാടയും പെട്രോൾ മണവും അനുഭവപ്പെടുന്നതായി അഗ്​നിശമനസേന ഉദ്യോഗസ്​ഥരും അറിയിച്ചു. പമ്പിലെ ചോർച്ച കാരണമാണോ സംഭവമെന്ന്​ വിശദ പരിശോധന ന​ടത്തിയാൽ മാത്രമേ പറയാനാവൂ എന്ന്​ ഫയർഫോഴ്​സ്​ ഉദ്യോഗസ്​ഥരും പൊലീസും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMavoor Petrol Pump
News Summary - mavoor petrol pump-kerala news
Next Story