മാവൂർ ഗ്രാസിം റയോൺസ് കമ്പനി പൂട്ടാൻ കാരണം വനം വകുപ്പിന്‍റെ വീഴ്ച; 294 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി തള്ളി
text_fieldsകൊച്ചി: കമ്പനി പൂട്ടേണ്ടിവന്നതിന് കാരണക്കാരെന്ന നിലയിൽ സർക്കാറും വനം വകുപ്പും 294 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാവൂരിലെ ഗ്രാസിം റയോൺസ് കമ്പനി നൽകിയ പരാതി ആർബിട്രേഷൻ ട്രൈബ്യൂണൽ തള്ളി. അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ വനം വകുപ്പ് മനപ്പൂർവം വീഴ്ച വരുത്തിയതിനെത്തുടർന്നാണ് കമ്പനി പൂട്ടേണ്ടിവന്നതെന്ന് ആരോപിച്ചാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
തർക്കപരിഹാരത്തിന് നടപടി വേണമെന്ന കമ്പനിയുടെ ആവശ്യം നേരേത്ത തള്ളിയ ഹൈകോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസിനെ ആർബിട്രേഷൻ ട്രൈബ്യൂണൽ അധ്യക്ഷനായി നിയോഗിച്ചു. കമ്പനി പൂട്ടുന്നതിന് തൊട്ടുമുമ്പ് വനത്തിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങിയ കമ്പനി ഇതിന് സർക്കാറിന് പണം നൽകിയിരുന്നതായി ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ പരാതി തള്ളുകയായിരുന്നു. എന്നാൽ, ഇൗ അസംസ്കൃത വസ്തുക്കൾ വനംവകുപ്പ് പിന്നീട് ഏറ്റെടുത്ത് മറ്റൊരു കക്ഷിക്ക് വിറ്റ സാഹചര്യത്തിൽ അത്രയും തുക തിരിച്ചുനൽകാനും ട്രൈബ്യൂണലിെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

