Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12.5 കോടി തട്ടിപ്പ്...

12.5 കോടി തട്ടിപ്പ് കേസ്​: മാവേലിക്കര എസ്.എൻ.ഡി.പി യൂനിയനിൽ ക്രൈംബ്രാഞ്ച്​ റെയ്ഡ്

text_fields
bookmark_border
12.5 കോടി തട്ടിപ്പ് കേസ്​: മാവേലിക്കര എസ്.എൻ.ഡി.പി യൂനിയനിൽ ക്രൈംബ്രാഞ്ച്​ റെയ്ഡ്
cancel

മാ​വേ​ലി​ക്ക​ര: എ​സ്.​എ​ൻ.​ഡി.​പി മാ​വേ​ലി​ക്ക​ര യൂ​നി​യ​നി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​​െൻറ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ചി​​െൻറ റെ​യ്ഡ്. യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ സു​ഭാ​ഷ് വാ​സു, മു​ൻ സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ് ബാ​ബു, മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജി എം. ​പ​ണി​ക്ക​ർ എ​ന്നി​വ​ർ  പ്ര​തി​ക​ളാ​യ കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 

മൈ​ക്രോ ഫി​നാ​ൻ​സ്, സാ​മൂ​ഹി​ക ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, പ്രീ ​മാ​ര്യേ​ജ് കൗ​ൺ​സ​ലി​ങ് എ​ന്നി​വ​യി​ൽ 12.5 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ഷാ​ജി എം. ​പ​ണി​ക്ക​ർ മു​ൻ ജീ​വ​ന​ക്കാ​രാ​യ മ​ധു എം. ​പെ​രി​ങ്ങ​ര​യി​ൽ, ശി​വ​ൻ സാ​രം​ഗി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും യൂ​നി​യ​ൻ ഓ​ഫി​സി​ലു​മാ​യി​രു​ന്നു റെ​യ്ഡ്. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി പ്ര​ശാ​ന്ത​ൻ കാ​ണി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം  ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്ടി​വ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. സ​ന്തോ​ഷ്, ഡി​വൈ.​എ​സ്.​പി​മാ​രാ​യ ജോ​ർ​ജ് ചെ​റി​യാ​ൻ, ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് സം​ഘ​ങ്ങ​ൾ റെ​യ്ഡ് ന​ട​ത്തി. 

ക​മ്പ്യൂ​ട്ട​ർ, ഹാ​ർ​ഡ് ഡി​സ്ക്, ചെ​ക്കു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ക​മ്പ്യൂ​ട്ട​ർ പാ​സ്​​വേ​ഡ് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ മു​ൻ ജീ​വ​ന​ക്കാ​രി ശ​ശി​ക​ല​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ സു​ഭാ​ഷ് വാ​സു, ബി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ​ജാ​മ്യ ഹ​ർ​ജി​യി​ൽ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്‌​ച വാ​ദം കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണ് റെ​യ്ഡ്. 

രാ​വി​ലെ 9.15ന് ​ആ​രം​ഭി​ച്ച റെ​യ്ഡ് വൈ​കീ​ട്ട്​ വ​രെ നീ​ണ്ടു. ദ​യ​കു​മാ​ർ ചെ​ന്നി​ത്ത​ല, ഗോ​പ​ൻ ആ​ഞ്ഞി​ലി​പ്ര, രാ​ജ​ൻ ഡ്രീം​സ്, ജ​യ​കു​മാ​ർ പാ​റ​പ്പു​റ​ത്ത്, സ​ത്യ​പാ​ൽ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന​ത്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം ന​ട​ന്നു​വെ​ന്ന ദ​ക്ഷി​ണ മേ​ഖ​ല ഐ.​ജി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​വാ​ൻ ര​ണ്ടു​ത​വ​ണ സു​ഭാ​ഷ് വാ​സു​വി​നും സു​രേ​ഷ് ബാ​ബു​വി​നും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. 

ആ​ദ്യ​ത​വ​ണ ഇ​രു​വ​രു​ടെ​യും ഭാ​ര്യ​മാ​രും ര​ണ്ടാം ത​വ​ണ ഇ​രു​വ​രും നേ​രി​ട്ടും നോ​ട്ടീ​സ് കൈ​പ്പ​റ്റി​യെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ച് അ​ഡീ​ഷ​ന​ൽ ഡി.​ഐ.​ജി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ആ​ദ്യ റെ​യ്ഡ് ന​ട​ന്ന​ത്. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം മാ​വേ​ലി​ക്ക​ര യൂ​നി​യ​ൻ ഓ​ഫി​സി​ൽ​നി​ന്ന്​ രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് യൂ​നി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​നി​ൽ മു​ണ്ട​പ്പ​ള്ളി​ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMavelikkara sndp unitsndp unit
News Summary - Mavelikkara sndp unit -kerala news
Next Story