Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാൽകഴുകൽ...

കാൽകഴുകൽ ശുശ്രൂഷയില്ലാതെ ഇന്ന് പെസഹ

text_fields
bookmark_border
കാൽകഴുകൽ ശുശ്രൂഷയില്ലാതെ  ഇന്ന് പെസഹ
cancel

കോ​ഴി​ക്കോ​ട്: ക്രി​സ്തു​വി​​െൻറ അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ​ക​ൾ പു​തു​ക്കി ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഇ​ന്ന് പെ​സ​ഹ വ്യാ​ഴം ആ​ച​രി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണ് പ ​ള്ളി​ക​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ​ര​മാ​വ​ധി അ​ഞ്ചു​പേ​രേ പ​ള്ളി​യി​ലു​ണ്ടാ​കാ​വൂ എ​ന്ന് വി​വി​ധ സ​ഭാ​ത​ല​വ​ന്മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ കാ​ണാ​നാ​യി ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലും ലൈ​വ് ടെ​ലി​കാ​സ്​​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്രൈ​സ്ത​വ ചാ​ന​ലു​ക​ളും ത​ത്സ​മ​യ​സം​പ്രേ​ഷ​ണം ന​ട​ത്തും. യേ​ശു​ക്രി​സ്തു ശി​ഷ്യ​ന്മാ​രു​ടെ കാ​ൽ ക​ഴു​കി​യ​ത് അ​നു​സ്മ​രി​പ്പി​ക്കു​ന്ന കാ​ൽ​ക​ഴു​ക​ൽ ച​ട​ങ്ങും ഇ​ക്കു​റി​യി​ല്ല. 12 പേ​രു​ടെ കാ​ൽ ക​ഴു​കി ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​ണ് പ​തി​വ്. പ​ള്ളി​ക​ളി​ലെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ങ്കി​ലും വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​ന​യും പെ​സ​ഹ അ​പ്പം മു​റി​ക്ക​ലും ന​ട​ത്തും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യും വി​ശ്വാ​സി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. കു​രാ​ശാ​രോ​ഹ​ണ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം പ​ള്ളി​യ​ക​ത്ത് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ട്. ഈ​സ്​​റ്റ​ർ​ദി​ന​ത്തി​ലെ ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ളി​ലും നി​യ​ന്ത്ര​ണ​മു​ണ്ട്.

Show Full Article
TAGS:maundy thursday kerala news malayalam news 
News Summary - Maundy Thursday-Kerala news
Next Story