ആരാണ് വലിയവൻ എന്ന തർക്കത്തിന് ക്രിസ്തു നൽകിയ ഉത്തരമാണ് കാൽകഴുകൽ -കാതോലിക്ക ബാവ
text_fieldsപെസഹാദിനത്തിൽ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
വാഴൂർ: ആരാണ് വലിയവൻ എന്ന ശിഷ്യരുടെ തർക്കത്തിന് യേശുക്രിസ്തു നൽകിയ ഉത്തരമാണ് മഹത്തരമായ കാൽ കഴുകലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പെസഹാദിനത്തിൽ മാതൃദേവാലയമായ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.
വാഴൂർ സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പുലർച്ച രണ്ടിന് പെസഹാ ശുശ്രൂഷയും കുർബാനയും നടന്നു. ഉച്ചക്ക് 2.30ന് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ ആറ് കോർഎപ്പിസ്കോപ്പമാരുടെയും ആറ് വൈദികരുടെയും കാലുകൾ കഴുകി.
ചീഫ് വിപ് ഡോ.എൻ. ജയരാജ്, സഭയിലെ കോർഎപ്പിസ്കോപ്പമാർ, റമ്പാന്മാർ, വൈദികർ, വൈദിക സെമിനാരി വിദ്യാർഥികൾ തുടങ്ങി നിരവധിപേർ ശുശ്രൂഷകളിൽ പങ്കെടുത്തു. ദുഃഖവെള്ളിയാഴ്ച നടക്കുന്ന ആരാധനകൾക്ക് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

