Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈലജക്കെതിരായ...

ശൈലജക്കെതിരായ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മുല്ലപ്പള്ളി 

text_fields
bookmark_border
ശൈലജക്കെതിരായ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മുല്ലപ്പള്ളി 
cancel

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ പ്രസ്താവനയിൽ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ.  മാധ്യമങ്ങൾ തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. 

സർക്കാരിന്‍റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തി അവകാശികൾ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവര്‍ത്തകരാണെന്ന്  പറയാനാണ് ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു. 

പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും അധിക്ഷേപിക്കുന്ന സ്വഭാവമില്ല. രാജകുമാരി എന്നും റാണി എന്നും പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.  പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിക്കുന്ന പാരമ്പര്യം ഇല്ലെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. 

താനാണ് ലിനിയുടെ ഭർത്താവ് സജീഷിന്‍റെ ആദ്യം വിളിച്ചത്. അത് അദ്ദേഹം മാറ്റിപ്പറയുന്നെങ്കിൽ പറയട്ടെ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMullappally RamachandranNipah ViruscovidK K Shalaja
News Summary - Maullappally explains the controversial statement against K K Sahilaja- Kerala news
Next Story