പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ -VIDEO
text_fieldsപെരിന്തൽമണ്ണ: ജനറേറ്റർ പൊട്ടിത്തെറിച്ച് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിച്ചു. ആർക്കും പരിക്കില്ല. വെള് ളിയാഴ്ച രാവിലെ 10.45നുശേഷം പത്തു മിനിറ്റ് ഇടവിട്ട് രണ്ടു തവണയാണ് പൊട്ടിത്തെറിച്ചത്. ജനറേറ്ററിലെ ഇന്ധനം പുറത്ത േക്ക് പൊട്ടിയൊഴുകിയാണ് തീപടർന്നത്. ജനറേറ്ററും ഇലക്ട്രിക്കൽ പാനലും സ്ഥാപിച്ച മുറികൾ പൂർണമായും കെട്ടിടം ഭാഗിക മായും കത്തിനശിച്ചു.
രോഗികളെ കിടത്തിയ ബ്ലോക്കിെൻറയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിെൻറയും സമീപത്താണ് ജനറ േറ്റർ സ്ഥാപിച്ച കെട്ടിടം. പെരിന്തൽമണ്ണയിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നുമായി എട്ടു ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ഏറെ പണിപ്പെട്ടാണ് തീ കെടുത്തിയത്. ഉഗ്രശബ്ദത്തോടെ ജനറേറ്റർ പൊട്ടിത്തെറിച്ചതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ജീവനക്കാരും രോഗികളും ആദ്യം ഭയപ്പാടിലായി. മനിറ്റുകൾകൊണ്ടാണ് ആശുപത്രിക്ക് പിൻഭാഗത്തായി സ്ഥാപിച്ച കെട്ടിടത്തിൽ ജനറേറ്ററും ഇലക്ട്രിക് പാനലും കത്തിയത്. ഇതിനിടെ വീഴ്ചയിൽ ഒരു ജീവനക്കാരന് പരിേക്കറ്റു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
വാർഡുകളിൽ 500ഒാളം രോഗികളാണ് കിടത്തിച്ചികിൽസയിലുണ്ടായിരുന്നത്. ഫയർഫോഴ്സ് വാഹനങ്ങൾ ഇടതടവില്ലാതെ എത്തിയതോടെ അത്യാഹിത വിഭാഗത്തിലും ഒ.പിയിലുമുള്ളവർ പുറത്തേക്കിറങ്ങി. അവശരായ രോഗികളെ സമീപത്തെ കിംസ് അൽഷിഫ, ഇ.എം.എസ് ആശുപത്രികളിലേക്ക് മാറ്റി. ബഹുനില കെട്ടിടത്തിൽ മുകളിലെ നിലകളിലുള്ള രോഗികൾ ഏറെനേരം ആശങ്കയിൽ കഴിഞ്ഞു. ആശുപത്രി കെട്ടിടത്തിന് തീപിടിച്ചെന്ന ധാരണയിൽ പലരും ബഹളം കൂട്ടി പുറത്തേക്കിറങ്ങി. തീയണച്ച ശേഷമാണ് രോഗികളിൽ പലരും തിരികെ കയറിയത്.
മൂന്നുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ആശുപത്രി മാനേജ്മെൻറ് അറിയിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, സബ്കലക്ടർ അനുപം മിശ്ര, തഹസിൽദാർ ടി. ജാഫറലി എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
