അതിജീവനത്തിന്റെ പുതിയ താളവുമായി...
text_fieldsആലപ്പുഴ: ജീവിതത്തിെൻറ താളംതെറ്റിയ ജനതക്കു മുന്നിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും കൂട്ടരും പ്രത്യാശയുടെ സംഗീതവുമായി കടന്നുവന്നു. നിരാശയും വേദനയും കലർന്ന കലുഷിതമായ മനസ്സ്, കൂട്ടിൽനിന്ന് തുറന്നുവിട്ട പക്ഷിയെപ്പോലെ അതിജീവനത്തിെൻറ പുതിയ ആകാശത്തിലേക്ക് പറന്നു. ‘മ്യൂസിക് ഒാൺ വീൽസ്’ എന്ന ഫ്യൂഷൻ സംഗീതം ആസ്വദിക്കാൻ എസ്.ഡി.വി പ്രൈമറി ഹാൾ ക്യാമ്പിലെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
മല്ലാരി ബാൻഡാണ് കുട്ടനാടിന് ആശ്വാസത്തിെൻറ ഇൗണവുമായി എസ്.ഡി.വി സ്കൂൾ ക്യാമ്പിെലത്തിയത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വയലിനിസ്റ്റ് ബിജു മല്ലാരി, തകിൽ വിദ്വാൻ ആലപ്പുഴ ആർ. കരുണാമൂർത്തി, കീബോർഡ് കലാകാരൻ ബിനു വൈക്കം, റിഥംപാഡ് കലാകാരൻ വിജയകുമാർ വൈക്കം തുടങ്ങിയവരാണ് ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചത്.
സിനിമാഗാനങ്ങൾ ഉൾപ്പെടെയുള്ള ഗാനങ്ങൾ പല വാദ്യോപകരണങ്ങൾ കോർത്തിണക്കി വായിക്കുകയും ഇടവേളകളിൽ മിമിക്രി അവതരിപ്പിക്കുകയും ചെയ്തു.1983 മുതൽ സ്കൂളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥി സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടെ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായസന്തോഷമുെണ്ടന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പറഞ്ഞു. ഒാണത്തോടനുബന്ധിച്ച് വ്യത്യസ്തമായ പല പരിപാടികളുണ്ട്. സദ്യയും അത്തപ്പൂക്കളവും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
