Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂരില്‍ 82.92...

മട്ടന്നൂരില്‍ 82.92 ശതമാനം പോളിങ്​

text_fields
bookmark_border
മട്ടന്നൂരില്‍ 82.92 ശതമാനം പോളിങ്​
cancel
മ​ട്ട​ന്നൂ​ര്‍: അ​ഞ്ചാ​മ​ത് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 82.92 ശ​ത​മാ​നം പേ​ര്‍ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ത​വ​ണ 83.75 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. ആ​കെ​യു​ള്ള 36,327 വോ​ട്ട​ര്‍മാ​രി​ല്‍ 30,122 പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍പേ​ര്‍ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് മേ​റ്റ​ടി വാ​ർ​ഡി​ലും (93.44 ശ​ത​മാ​നം) കു​റ​വ് മി​നി​ന​ഗ​റി​ലു​മാ​ണ്​ (70.76). ക​ഴി​ഞ്ഞ​ത​വ​ണ​യും കൂ​ടു​ത​ലാ​ളു​ക​ൾ വോ​ട്ട് ​ചെ​യ്​​ത​ത്​ മേ​റ്റ​ടി​യി​ലാ​യി​രു​ന്നു (91.95 ശ​ത​മാ​നം). ആ​കെ​യു​ള്ള 35ൽ ​നാ​ലു വാ​ർ​ഡു​ക​ളി​ൽ പോ​ളി​ങ്​ ശ​ത​മാ​നം ​90 ക​ട​ന്നു. മേ​റ്റ​ടി (93.44), എ​യ​ര്‍പോ​ര്‍ട്ട് (90.81), പൊ​റോ​റ (90.39), ബേ​രം (90.39) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ന​ത്ത പോ​ളി​ങ്. 
ചി​ല വാ​ര്‍ഡു​ക​ളി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും പൊ​തു​വി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു വോ​െ​ട്ട​ടു​പ്പ്. മി​ക്ക വാ​ര്‍ഡു​ക​ളി​ലും രാ​വി​ലെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന പോ​ളി​ങ്​ 11ഒാ​ടെ ശ​ക്തി​പ്രാ​പി​ച്ചു. ക​ടു​ത്ത​മ​ത്സ​രം ന​ട​ന്ന വാ​ര്‍ഡു​ക​ളി​ലും സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​നം ഏ​റ​ക്കു​റെ കൂ​ടു​ത​ലാ​ണ്. 
35 വാ​ര്‍ഡു​ക​ളി​ലാ​യി 112 സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കും. പോ​ളി​ങ്​ ഏ​ജ​ൻ​റു​മാ​ര്‍ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും മാ​ത്ര​മാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mattannurMattannur Election82.92 pollingPolling
News Summary - Mattannur Election 82.92 polling
Next Story