Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മട്ടാഞ്ചേരിയിൽ എ.ടി.എം തകർക്കാൻ ശ്രമിച്ച അന്യ സംസ്ഥാനക്കാരെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
sbi-atm
cancel

മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരിയിൽ എ.ടി.എം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം നാട്ടുകാർ പരാജയപ്പെടുത്തി. ഫോ ർട്ട് കൊച്ചി കൾവർട്ടിയിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാനാണ് രണ്ടംഗ സംഘം ശ്ര മം നടത്തിയത്.

എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട്് അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ഒാടിച്ചിട്ട് പിടിച്ചു. ഹരിയാന സ്വദേശി റിയാജ് ഖാൻ, രാജസ്ഥാൻ സ്വദേശി ആമീൻ എന്നിവരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 8.50നായിരുന്നു സംഭവം. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറ പേപ്പർ കൊണ്ട് മറച്ച ശേഷം പണം സൂക്ഷിച്ചിട്ടുള്ള അറ തകർക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത്. മോഷണ ശ്രമം കണ്ട തൂപ്പുകാരി ബഹളം വെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനും നാട്ടുകാരും ഒാടിക്കൂടുകയും ആയിരുന്നു. ഇതിനിടെ ഒാടി രക്ഷപ്പെട്ട മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mattancherry ATM Theft Attempt failure -Kerala News
Next Story