‘ഡിവോഴ്സ് മാട്രിമോണിയൽ’ തട്ടിപ്പിൽ കുടുങ്ങിയത് ഡോക്ടർ ഉൾപ്പെടെ ഒമ്പത് സ്ത്രീകൾ
text_fieldsനെടുമ്പാശ്ശേരി: ഡിവോഴ്സ് മാട്രിമോണിയലിൽ വ്യാജപേരിൽ രജിസ്റ്റർ ചെയ്ത് വിവാഹവാ ഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി എർവിെൻറ കെണിയിലകപ്പെട്ടത് ഒമ്പത് സ് ത്രീകൾ. എന്നാൽ, രണ്ടുപേർ മാത്രമാണ് രേഖാമൂലം പരാതി സമർപ്പിക്കാൻ തയാറായത്. ബാക്കി യുള്ളവരെ സാക്ഷിപ്പട്ടികയിലെങ്കിലും ഉൾപ്പെടുത്താൻ കഴിയുമോയെന്ന് ശ്രമിക്കുകയാ ണ് പൊലീസ്. തൃപ്പൂണിത്തുറയിെല ഡോക്ടറും ഇയാളുടെ തട്ടിപ്പിനിരയായി.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എർവിൻ, മാട്രിമോണിയലിൽ പല പേരിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് വിവാഹാർഥിയായി വരുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാൻ ആവശ്യപ്പെടും. തുടർന്ന്, വിവാഹം നടത്താൻ ഒരുക്കമാണെന്നും ചില അടുത്ത ബന്ധുക്കൾ ഗൾഫിൽനിന്ന് നാട്ടിലെത്താൻ സാവകാശം വേണമെന്നും പറയും. പിന്നീട്, തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റർ ചെയ്തെടുക്കാൻ അൽപം സാമ്പത്തികം ആവശ്യമുണ്ടെന്നും പറയും. അങ്ങനെയാണ് പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ചിലർ പണത്തിനുപകരം പണയം െവക്കാൻ സ്വർണാഭരണങ്ങളും നൽകി. ഇതെല്ലാം ഇയാൾ വിറ്റു. അതിനുശേഷം മൊബൈൽഫോണും ഫേസ്ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീടാണ് പുതിയ ഇരയെ തേടുക.
രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടിയതിനാൽ ഇപ്പോഴും ജയിലിൽതന്നെയാണ്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പുതിയ പരാതികൾ രേഖാമൂലം എത്തിയാൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
ഇയാളുടെ തട്ടിപ്പിന് ഇരകളായവരിൽ ഏറെയും ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകൾ പൊലീസിന് വിവരം നൽകി. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
