മാധ്യമപ്രവർത്തകെൻറ വീട്ടിലെ കവർച്ച: നേരിട്ട് പെങ്കടുത്തത് അഞ്ചുപേർ
text_fieldsകണ്ണൂർ: മാധ്യമപ്രവർത്തകെൻറ വീട്ടിൽ നടന്ന കവർച്ചയിൽ അറസ്റ്റിലായ മുഹമ്മദ് ഹ ിലാലിനെ കൂടാതെ നാലുപേരാണ് നേരിട്ട് പെങ്കടുത്തത്. സഹായികളായി മറ്റ് രണ്ടുപേർ കൂ ടിയുണ്ട്. കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ സംഭവത്തിന് പിന്നിൽ ബംഗ്ലാദേശ് സ്വദേശികളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. കൊൽക്കത്തയിൽനിന്ന് ചെെന്നെ, മംഗളൂരു വഴിയാണ് കവർച്ചസംഘം കേരളത്തിലെത്തിയത്. സെപ്റ്റംബർ നാലിന് കണ്ണൂരിലെത്തിയ സംഘം അഞ്ചിന് വ്യാപാരമേള നടക്കുന്ന സ്ഥലങ്ങളിൽ സമയം െചലവഴിച്ചു. രാത്രി വൈകി റെയിൽേവ സ്റ്റേഷനിൽ എത്തിയശേഷം റെയിൽേവ ട്രാക്കിലൂടെ നടന്നാണ് ഉരുവച്ചാലിലെത്തിയത്.
മറ്റ് രണ്ടു വീടുകളിൽ കവർച്ചശ്രമം നടത്തി ഒന്നും ലഭിക്കാതെ വന്നതോടെയാണ് താഴെ ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ വിനോദ്ചന്ദ്രെൻറ വീട്ടിലെത്തിയത്. തുടർന്ന് വിനോദ്ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് മർദിക്കുകയും 60 പവൻ സ്വർണാഭരണങ്ങളും ഫോണുകളും ലാപ്ടോപ്പും സംഘം കവർന്നെടുക്കുകയായിരുന്നു. വിനോദ്ചന്ദ്രെനറ എ.ടി.എം കാർഡ് പ്രതിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ സുന്ദർബൻ മേഖലയിലെ കവർച്ചസംഘത്തിൽപെട്ട മുഹമ്മദ് ഹിലാൽ ബംഗ്ലാദേശ് കുൽന ജില്ലയിലെ മോറൽഗഞ്ച് സ്വദേശിയാണ്. കവർച്ചക്കുശേഷം റെയിൽേവ സ്റ്റേഷനിലെത്തിയ സംഘം ഇവിടെനിന്ന് അരമണിക്കൂർ ദൂരം ഒാേട്ടായിൽ സഞ്ചരിച്ചതായി ഹിലാൽ പൊലീസിനോട് പറഞ്ഞു. ഇതിനുശേഷമാണ് ട്രെയിൻ കയറി രക്ഷപ്പെട്ടത്. കവർച്ചക്കാർ രക്ഷപ്പെട്ടത് തലശ്ശേരി റെയിൽേവ സ്റ്റേഷനിൽ നിന്നായിരിക്കുമെന്നാണ് പൊലീസിെൻറ നിഗമനം.
തുമ്പായത് ഫോൺ വിളികൾ
കണ്ണൂർ: മാധ്യമപ്രവർത്തകനെ ആക്രമിച്ച് വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതികളിലേക്കെത്തിയത് മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലൂടെ. കവര്‍ച്ച നടന്ന ദിവസവും സമീപ ദിവസങ്ങളിലുമായി കണ്ണൂരിലെ 18 മൊബൈല്‍ ടവറുകളുടെ പരിധിയിലെ 12 ലക്ഷത്തോളം കോളുകളാണ് പരിശോധിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ബംഗ്ലാദേശിൽനിന്നും എടുത്ത സിം കാര്‍ഡുകൾ ഉപയോഗിച്ചുള്ള കോളുകളെ ഇതില്‍നിന്ന് വേർതിരിച്ചെടുത്ത് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഹിലാൽ (19) അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
