Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മാത്യു.ടി.തോമസ്

text_fields
bookmark_border
തീരമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മാത്യു.ടി.തോമസ്
cancel

ആലുവ:തീരമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ചെല്ലാനം ഭാഗത്ത് ജനങ്ങൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതി​​​െൻറ ഭാഗമായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് സമരക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ആലുവ പാലസിൽ  നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.

ശാസത്രീയമായി സാദ്ധ്യമായ ഭാഗങ്ങളിലെല്ലാം പുലിമുട്ട് നിർമ്മിക്കും. മറ്റു സ്ഥലങ്ങളിൽ ജിയോ ട്യൂബിൽ മണൽ നിറച്ച് സംരക്ഷണ ഭിത്തി തീർക്കും. ചെല്ലാനം മേഖലക്ക് പുറമെ എടവനക്കാട് മേഖലയിലും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ എസ്.ശർമ്മ , മാക്സി , കലക്ടർ മുഹമ്മദ് സഫീറുല്ല , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mathews T Thomas - Okhi cyclone - Kerala news
Next Story