Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു ടി. തോമസിനെ...

മാത്യു ടി. തോമസിനെ മാറ്റി; കെ. കൃഷ്​ണൻ കുട്ടി മന്ത്രി

text_fields
bookmark_border
മാത്യു ടി. തോമസിനെ മാറ്റി; കെ. കൃഷ്​ണൻ കുട്ടി മന്ത്രി
cancel

ബംഗളൂരു: ജലവിഭവമന്ത്രി മാത്യു ടി. തോമസിനെ തൽസ്​ഥാനത്തുനിന്ന്​ നീക്കി പകരം ചിറ്റൂർ എം.എൽ.എ കെ. കൃഷ്​ണൻ കുട്ടിയെ നിശ്ചയിച്ചതായി ജനതാദൾ-എസ്​ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ്​ അലി അറിയിച്ചു. ജെ.ഡി.എസ്​ കേരള അധ്യക്ഷൻ കൂടിയായ കെ. കൃഷ്​ണൻകുട്ടിയും സി.കെ. നാണു എം.എൽ.എയും ദേശീയ അധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡയുമായും ഡാനിഷ്​ അലിയുമായും വെള്ളിയാഴ്​ച ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽ കൂടിക്കാഴ്​ച നടത്തിയിരുന്നു. തുടർന്ന്​ ബംഗളൂരു കുമാരകൃപ ​ഗസ്​റ്റ്​ ഹൗസിൽ വൈകീട്ട്​ ഡാനിഷ്​ അലി നടത്തിയ വാർത്താസമ്മേളനത്തിലാണ്​ മന്ത്രിയെ മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്​.

2016ൽ ഇടതുമുന്നണി സർക്കാർ അധികാരമേൽക്കു​േമ്പാൾ മന്ത്രിപദവി കൈമാറുമെന്ന പാർട്ടിയിലെ ധാരണപ്രകാരമാണ്​ ഇൗ മാറ്റമെന്ന്​ അദ്ദേഹം പറഞ്ഞു. അന്ന്​ സംസ്​ഥാന കമ്മിറ്റിയുമായി ആലോചിച്ച്​ ദേശീയ നേതൃത്വമാണ്​ ഇൗ ധാരണ മുന്നോട്ടുവെച്ചത്​. മന്ത്രിമാറ്റം സംബന്ധിച്ച്​ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനുമായി സംസാരിച്ചിട്ടുണ്ട്​. വകുപ്പിൽ മാറ്റമുണ്ടാകില്ല. മന്ത്രി മാത്യു ടി. തോമസുമായി സംസാരിച്ചതായും ചില തിരക്കുകളുള്ളതിനാൽ ബംഗളൂരുവിലെ കൂടിക്കാഴ്​ചയിൽ പ​െങ്കടുക്കാൻ കഴിയില്ലെന്ന്​ അദ്ദേഹം അറിയിച്ചതായും ഡാനിഷ്​ അലി പറഞ്ഞു.കഴിഞ്ഞ രണ്ടര വർഷം മാത്യു ടി. തോമസ്​ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ്​ നടത്തിയത്​​. പാർട്ടി തീരുമാനം സന്തോഷത്തോടെ അനുസരിക്കുമെന്ന്​ അദ്ദേഹം അറിയിച്ചിട്ടുണ്ട്​. കേരളത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. മാത്യു ടി. തോമസിനും കൃഷ്​ണൻകുട്ടിക്കുമെതിരായി ഒരു ആരോപണവും ത​​​​​െൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2009ലെ മന്ത്രിസഭയിൽ കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ആദ്യ രണ്ടര വർഷം മന്ത്രിയാവാൻ മാത്യു ടി. തോമസിന്​ മുൻഗണന നൽകുകയായിരുന്നു. കർഷക പോരാളിയായ മുതിർന്ന നേതാവാണ്​ കെ. കൃഷ്​ണൻകുട്ടി. ജനതാപാർട്ടിയിലും ജനതാദളിലും മിക്ക നേതാക്കളും മന്ത്രിയായപ്പോഴും അ​േദ്ദഹത്തിന്​ അവസരം ലഭിച്ചിരുന്നില്ല. നിർഭാഗ്യവശാൽ അദ്ദേഹം വിജയിച്ചപ്പോഴൊക്കെ എൽ.ഡി.എഫ്​ പ്രതിപക്ഷത്തായിരുന്നു. മനുഷ്യത്വപരമായ കാരണങ്ങൾ​കൂടി പരിഗണിച്ചാണ്​ ദേശീയ നേതൃത്വത്തി​​​​​െൻറ തീരുമാനം ​-അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ രൂപവത്​കരണ സമയത്തുതന്നെ മന്ത്രിപദം പങ്കിടുന്നത്​ സംബന്ധിച്ച്​ പാർട്ടിയിൽ കരാറുണ്ടായിരുന്നു എന്നു പറയു​േമ്പാഴും ഇപ്പോൾ വീണ്ടും തീരുമാനം വേണ്ടി വരുന്നത്​ എന്തുകൊണ്ടാണെന്ന ചോദ്യത്തിന്​, ഇതാണ്​​ പാർട്ടി തീരുമാനമെന്നും അതി​​​​​െൻറ വിശദാംശങ്ങൾ പറയാനാവില്ലെന്നും പറഞ്ഞ്​ ഡാനിഷ്​ അലി ഒഴിഞ്ഞുമാറി. ബംഗളൂരുവിൽനിന്ന്​ വെള്ളിയാഴ്​ച രാത്രി കോഴിക്കോ​േട്ടക്ക്​ മടങ്ങിയ കെ. കൃഷ്​ണൻകുട്ടി പാർട്ടി തീരുമാനം സംബന്ധിച്ച്​ ശനിയാഴ്​ച മുഖ്യമന്ത്രി പിണറായി വിജയന്​ കത്തുനൽകും.

മന്ത്രി പ്രഖ്യാപനത്തിനായി ഒരു ദിവസത്തെ കാത്തിരിപ്പ്​
ബംഗളൂരു: മന്ത്രി മാത്യു ടി. തോമസിനെ മാറ്റി പകരം കെ. കൃഷ്​ണൻകുട്ടിയെ തൽസ്​ഥാനത്ത്​ നിയമിക്കാനുള്ള തീരുമാനം ജനതാദൾ -എസ്​ നേതൃത്വം നേരത്തേ കൈക്കൊണ്ടിരുന്നെങ്കിലും പ്രഖ്യാപനത്തിനായി കൃഷ്​ണൻകുട്ടി ബംഗളൂരുവിൽ കാത്തിരുന്നത്​ ഒരു ദിവസം. വ്യാഴാഴ്​ച ഉച്ചയോടെയാണ്​ ചർച്ചക്കായി എം.എൽ.എമാരായ കെ. കൃഷ്​ണൻകുട്ടിയും സി.കെ. നാണുവും ബംഗളൂരുവിലെത്തിയത്​. മാത്യു ടി. തോമസിനെയും വിളിപ്പിച്ചിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന്​ സൂചിപ്പിച്ച്​ അദ്ദേഹം ഒഴിഞ്ഞുമാറി. ജെ.ഡി.എസ്​ അധ്യക്ഷൻ ദേവഗൗഡ രാത്രി എട്ടിനായിരുന്നു കൂടിക്കാഴ്​ചക്ക്​ സമയം നൽകിയിരുന്നത്​.

വ്യാഴാഴ്​ച ബെള്ളാരിയിലെ ലോക്​സഭ ഉപതെരഞ്ഞെടുപ്പ്​ വിജയാഘോഷ റാലിയിൽ പ​​െങ്കടുത്ത ദേവഗൗഡ കൂടിക്കാഴ്​ച വെള്ളിയാഴ്​ച രാവിലെ 10.30ന്​ ആവാമെന്ന്​ അറിയിച്ചു. ബംഗളൂരു പത്​മനാഭ നഗറിലെ ഗൗഡയുടെ വസതിയിൽ പൂജകളും മറ്റും കഴിഞ്ഞ്​ ദേവഗൗഡ കൃഷ്​ണൻ കുട്ടിയെയും സി.കെ. നാണുവിനെയും വിളിച്ചപ്പോഴേക്കും നേരം ഉച്ച 12.30. എന്നാൽ, ഇതിനുമു​​േമ്പ ജെ.ഡി.എസ്​ സെക്രട്ടറി ജനറൽ ഡാനിഷ്​ അലി ദേവഗൗഡയുമായി ചർച്ച ചെയ്​ത്​ കൃഷ്​ണൻ കുട്ടിയുടെ മന്ത്രിപദവി സംബന്ധിച്ച തീരുമാനം ഉറപ്പാക്കിയിരുന്നു. ഇരുവരും തമ്മിലെ ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. കഴിഞ്ഞമാസം കൃഷ്​ണൻ കുട്ടി ബംഗളൂരുവിലെത്തിയിരുന്നെങ്കിലും ദേവഗൗഡയെ കാണാൻ കഴിഞ്ഞിരുന്നില്ല.

മാത്യു ടി. തോമസിനെ മാറ്റുന്നത്​ സംബന്ധിച്ച്​ സംസ്​ഥാന കമ്മിറ്റി എടുത്ത തീരുമാനവും പാർട്ടി വളർത്താൻ ശ്രമിക്കുന്നില്ല എന്നതടക്കം അദ്ദേഹത്തി​നെതിരായ ആരോപണങ്ങളും അടങ്ങുന്ന കത്താണ്​ അന്ന്​ ജെ.ഡി.എസ്​ നേതൃത്വത്തിന്​ കൈമാറിയത്​. ഇതേ തുടർന്ന്​ മാത്യു ടി. തോമസിനെയും ഉൾപ്പെടുത്തി ചർച്ച ചെയ്യാമെന്നായിരുന്നു ദേവഗൗഡയുടെ മറുപടി. വ്യാഴാഴ്​ച കൂടിക്കാഴ്​ചക്കായി മാത്യു ടി. തോമസ്​ എത്താതിരുന്നതും കേരള ഘടകത്തിൽ കൃഷ്​ണൻ കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തി​​​​​െൻറ മേൽക്കോയ്​മയും പാർട്ടി പരിഗണിച്ചു. ഗൗഡയും ഡാനിഷ്​ അലിയും തമ്മിലെ ചർച്ച കഴിഞ്ഞപ്പോഴേക്കും ആശങ്കയുടെ കാർമേഘം പൂർണമായും നീങ്ങി. പിന്നീട്​ കൃഷ്​ണൻ കുട്ടിയും സി.കെ. നാണുവും 40 മിനിറ്റോളം ഗൗഡയുമായി കൂടിക്കാഴ്​ച നടത്തി. ഇരു നേതാക്കളും പുറത്തുവന്നത്​ നിറചിരിയോടെ. മന്ത്രിപദവി കൈമാറുന്നതു​ സംബന്ധിച്ച​ പാർട്ടിയിലെ ധാരണ ദേശീയ നേതൃത്വം അംഗീകരിച്ചുവെന്നും തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സി.​െക. നാണു വ്യക്തമാക്കിയതോടെ മന്ത്രിമാറ്റം ഉറപ്പായി.

വൈകീട്ട്​ മൂന്നരയോടെ കുമാരകൃപ ഗസ്​റ്റ്​ ഹൗസിൽ ഡാനിഷ്​ അലി വാർത്താസമ്മേളനത്തിൽ മന്ത്രിമാറ്റം പ്രഖ്യാപിച്ചു. മന്ത്രിമാറ്റം കേരള ഘടകത്തിലുണ്ടാക്കുന്ന കോലാഹലങ്ങളൊക്കെ മാധ്യമസൃഷ്​ടിയാണെന്ന്​ തലയൂരി. വാർത്താസമ്മേളനം കഴിഞ്ഞപ്പോഴേക്കും ഗസ്​റ്റ്​ ഹൗസിലെത്തിയ കൃഷ്​ണൻ കുട്ടിയും സി.കെ. നാണുവും ഒരിക്കൽകൂടി ഡാനിഷ്​ അലിയെ കണ്ട്​ നന്ദി അറിയിച്ചു. ഡാനിഷ്​ അലിയോട്​ തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന കൃഷ്​ണൻ കുട്ടിയുടെ വാക്കുകളിൽത്തന്നെയുണ്ടായിരുന്നു ജെ.ഡി.എസിലെ അന്തർ നാടകത്തി​​​​​െൻറ അനുരണനങ്ങൾ.

സന്തോഷം, ദേശീയ നേതൃത്വത്തിന്​ നന്ദി -കെ. കൃഷ്​ണൻകുട്ടി
ബംഗളൂരു: മന്ത്രിയായി നിശ്ചയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പാർട്ടി ദേശീയ നേതൃത്വത്തിന്​ നന്ദി പറയുന്നുവെന്നും നിയുക്ത മന്ത്രി കെ. കൃഷ്​ണൻ കുട്ടി. മന്ത്രി മാറ്റം സംബന്ധിച്ച്​ ജനതാദൾ-എസ്​ ദേശീയ നേതൃത്വത്തി​​​​​െൻറ തീരുമാനശേഷം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻ ചുമത​ലയേൽക്കാൻ ദേശീയ അധ്യക്ഷൻ ദേവഗൗഡ നിർദേശിച്ചിട്ടുണ്ട്​. ശനിയാഴ്​ച മുഖ്യമന്ത്രിയെ കണ്ടശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. സത്യപ്രതിജ്​ഞ തീയതി മുഖ്യമന്ത്രിയാണ്​ തീരുമാനിക്കേണ്ടത്​. മന്ത്രിസ്​ഥാനമേൽക്കുന്ന എനിക്ക്​ എല്ലാവരുടെയും ഉപദേശവും സഹായവും വേണം. ഞാനൊരു സാധാരണ കർഷകനാണ്​. ജനങ്ങളുടെ വേദനയും വിഷമവും എന്താണെന്ന്​ ശരിക്കറിയാം. അതു പരിഹരിക്കാനുള്ള ആത്​മാർഥമായ നടപടികളാണ്​ മന്ത്രിയെന്ന നിലയിൽ കൈക്കൊള്ളുക. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയുമെല്ലാം ഉപദേശങ്ങൾ സ്വീകരിച്ച്​ മുന്നോട്ടുപോവും.

മാത്യു ടി. തോമസ്​ ത​​​​​െൻറ നല്ല സുഹൃത്താണ്​. തീരുമാനം ഏകപക്ഷീയമല്ല. നേരത്തേയുള്ള തീരുമാനം നടപ്പാക്കിയെന്നേയുള്ളൂ. അതിൽ അദ്ദേഹത്തിന്​ എതിർപ്പുണ്ടാവുമെന്ന്​ കരുതുന്നില്ല. അദ്ദേഹത്തെ താൻ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണം തെറ്റാണ്​. രാഷ്​ട്രീയപരമായിട്ട്​ ഉണ്ടാവാം. പാർട്ടിയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്​. അതൊക്കെ തീരും. മാത്യു ടി. തോമസി​​​​െൻറ എല്ലാ സഹകരണവും ഉപദേശവും ആവശ്യപ്പെടും. പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായഭിന്നതകളുണ്ടെങ്കിൽ അത്​ പരിഹരിക്കാൻ ശേഷിയുള്ള ദേശീയ നേതൃത്വമാണ്​ ജെ.ഡി.എസി​േൻറത്​​. സംഘടനാതലത്തിൽ മാറ്റം സംബന്ധിച്ച്​ പിന്നീട്​ ആലോചിക്കും. ദേശീയതലത്തിൽ ബി.ജെ.പി ഭരണത്തിൽ കാർഷികമേഖലയും ചെറുകിട മേഖലയുമെല്ലാം തകർന്നിരിക്കുകയാണ്​. ഇതിനെതിരായുള്ളവരുടെ യോജിപ്പുണ്ടാവണമെന്നും അതിനുവേണ്ടിയുള്ള മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmathew t thomaskerala newsmalayalam newsK.Krishanan kutty
News Summary - Mathew t thomas replace BY K krishnan kutty in kerala ministery-Kerala news
Next Story