മാത്യു ടി. തോമസിെൻറ ഭാര്യക്കും ജീവനക്കാർക്കുമെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: പട്ടികജാതി-വർഗ നിയമപ്രകാരം മന്ത്രി മാത്യു ടി. തോമസിെൻറ ഭാര്യക്കും മന്ത്രിയുടെ നാല് ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. മന്ത്രിയുടെ ഭാര്യ അച്ചാമ്മ അലക്സ്, അനുഷ, മൈമുന, സുശീല, സതീശൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
മന്ത്രിയുടെ മുൻ പേഴ്സനൽ ജീവനക്കാരി ഉഷ രാജേന്ദ്രൻ സമർപ്പിച്ച സ്വകാര്യ ഹരജിയിലാണ് ജില്ല സെഷൻസ് ജഡ്ജിയുടെ ഉത്തരവ്. മന്ത്രിയുടെ ഔദ്യോഗികവസതിയായ പ്രശാന്തിയിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. അച്ചാമ്മ അലക്സ് പരാതിക്കാരിയോട് തെൻറ മരുമകെൻറ ഷൂസ് പോളിഷ് ചെയ്യാൻ ആവശ്യപ്പെട്ടെത്ര. മറ്റു പല വീട്ടുജോലിയും ചെയ്യിപ്പിക്കാൻ ശ്രമിച്ചിരുെന്നന്നും ചെയ്യാത്തതുമൂലം തന്നോട് ഇവർക്ക് ശത്രുതയായിരുെന്നന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
