തലയോലപറമ്പ് കൊലപാതകം: എട്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ
text_fields
തലയോലപറമ്പ്: തലയോലപറമ്പ് മാത്യു(48) കൊലക്കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട് കേസിൽ റിമാൻഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട് അനീഷാണ് (38)കൊലക്കേസിലെ പ്രതി. പൊലീസ് ഇപ്പോൾ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയാണ്.
അനീഷിെൻറ പിതാവിെൻറ വാസുവിെൻറ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്. അനീഷാണ് കൊല നടത്തിയതെന്ന് കൊല്ലപ്പെട്ട മാത്യുവിെൻറ മകൾ നൈസിയോട് വാസു പറയുകയായിരുന്നു. വാസുവിെൻറ മൊഴി ഉൾക്കൊള്ളുന്ന ഒാഡിയോ േടപ്പ് തലയോലപറമ്പ് പൊലീസിന് നൈസി കൈമാറിയതോടെയാണ് എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിെൻറ ചുരുളഴിയുന്നത്.
പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മാത്യുവിനെ കൊന്ന് കുഴിച്ചിട്ടതായി അനീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനീഷ് മാത്യുവിെൻറ ശവശരീരം കുഴിച്ചിട്ട സ്ഥലത്ത് ബഹുനില കെട്ടിടമാണ് നിലവിലുള്ളത്. െകട്ടിടത്തിെൻറ തറ പൊളിച്ച് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
