സി.എം.ആര്‍.എൽ: ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ
text_fieldsതിരുവനന്തപുരം: സി.എം.ആർ.എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. 2021 ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രിക്ക് സി.എം.ആർ.എൽ അപേക്ഷ നൽകിയത്.
കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സി.എം.ആർ.എല്ലിന്റെ ആവശ്യം. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
തോട്ടപ്പള്ളിയിലെ ഖനനം സി.എം.ആർ.എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ് ഇടപെട്ടത്. 40,000 കോടി രൂപയുടെ മണൽ ഖനനമാണ് നടത്തിയത്. തോട്ടപ്പള്ളിയിൽ സി.എം.ആർ.എൽ പ്രമോട്ടറായ കെ.ആർ.ഇ.എംഎൽ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു. സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു.
ആദ്യം കെ.ആർ.ഇ.എം.എൽ നൽകിയ അപേക്ഷ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2021 മെയ് നാലിന് തള്ളിയിരുന്നു. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിച്ചതോടെയാണ് കെ.ആർ.ഇ.എം.എൽ മുഖ്യമന്ത്രിയെ സമീപിച്ച് അപേക്ഷ അപേക്ഷ നൽകിയത്. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി.
2021 ജൂലൈ അഞ്ചിന് സി.എം.ആർ.എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണെന്നും കുഴൽ നാടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.