Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റിനെ വേട്ടയാടുക എന്നത് സി.പി.എം അജണ്ട'; സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ

text_fields
bookmark_border
സുധാകരന്‍റെ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു
K Sudhakaran, Mathew Kuzhalnadan
cancel

തിരുവനന്തപുരം: വിവാദ ആർ.എസ്.എസ് പ്രസ്താവന നടത്തിയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽഎ. കെ. സുധാകരനെ വേട്ടയാടുന്നതിന് പിന്നിൽ സി.പി.എം ആണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമ ധർമമാണോയെന്ന് പരിശോധിക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ആണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സി.പി.എം അജണ്ടയാണെന്നും കെ.പി.സി.സി അധ്യക്ഷനെ പൂർണമായി പിന്തുണക്കുന്നുവെന്നും കുഴൽനാടൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mathew Kuzhalnadan support to K Sudhakaran
Next Story