Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകൾ കോടതിയില്‍ സമര്‍പ്പിച്ച് മാത്യു കുഴല്‍നാടന്‍
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകൾ കോടതിയില്‍ സമര്‍പ്പിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ടുള്ള അഞ്ച് പുതിയ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് അടക്കമുള്ള രേഖകളാണ് സമർപ്പിച്ചത്. കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

