Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു കുഴൽനാട​െൻറ...

മാത്യു കുഴൽനാട​െൻറ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

text_fields
bookmark_border
Mathew Kuzhalnadan
cancel

ഇ​ടു​ക്കി: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​.എൽ.​എയു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ടി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി. ഹോം​സ്റ്റേ ലൈ​സ​ൻ​സാ​ണ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 31-ന് ​ഹോം സ്റ്റേ ​ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​യ്ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​.എൽ.​എ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

ഇ​തി​നാ​യി പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ എ​ൻ​ഒ​സി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഹാ​ജ​ര​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഡി​സം​ബ​ർ 31വ​രെ കാ​ലാ​വ​ധി​യു​ള്ള മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ​ത്. അ​തി​നാ​ൽ ഡി​സം​ബ​ർ 31വ​രെ​യു​ള്ള ഹോം ​സ്റ്റേ​യ്ക്കു​ള്ള ലൈ​സ​ൻ​സാ​ണ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ സി​.പി.​എം ആ​യു​ധ​മാ​ക്കി​യ​ത് ഈ ​റി​സോ​ർ​ട്ടും അ​തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenseMathew KuzhalnadanChinnakanal resort
News Summary - Mathew Kuzhalnadan Chinnakanal resort renewed the license
Next Story