സൂഫിയാൻ സ്വർണക്കടത്തിലെ 'മാസ്റ്റർ ട്രെയിനർ'
text_fieldsകോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ ഈ രംഗത്തെ പ്രധാനിയും മാസ്റ്റർ ട്രെയിനറും.
ഏെറക്കാലമായി സ്വർണക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.ഐ) കോഴിക്കോട്, ബംഗളൂരു യൂനിറ്റുകൾ കൊഫേപോസയും ചുമത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലിലും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുമുണ്ട്. സ്വർണക്കടത്തിന് ശാസ്ത്രീയരീതികൾ അവലംബിച്ചതായിരുന്നു ഇയാളുടെ പ്രത്യേകത. സ്വർണം പൊടിച്ച് രാസവസ്തുക്കളിൽ കലർത്തിയടക്കം കടത്തിക്കൊണ്ടുവന്നത് സൂഫിയാെൻറ ആസൂത്രണ മികവാണ്.
സ്വർണം ശരീരത്തിൽ എവിടെയൊക്കെ, എങ്ങനെയൊക്കെ ഒളിപ്പിക്കാം, കടത്തിക്കൊണ്ടുവരുമ്പോൾ കാരിയർമാരടക്കം എന്തെല്ലാം ശ്രദ്ധിക്കണം എന്നെല്ലാം കൃത്യമായി അറിയുന്ന സൂഫിയാൻ ഇക്കാര്യത്തിൽ പലർക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനാൽ മാസ്റ്റർ ട്രെയിനറായും അറിയപ്പെടുന്നു.
2018ൽ കൊടുവള്ളി സ്വദേശികളായ നഹീം, തഹീം എന്നിവരുടെ വീട്ടിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന ഫർണസുകളും സ്വർണ മിശ്രിതവും സ്വർണക്കടത്തിന് പ്രത്യേക തരത്തിൽ രൂപകൽപന ചെയ്ത വസ്ത്രങ്ങളും ഡി.ആർ.ഐ പിടികൂടിയിരുന്നു. തുടരന്വേഷണത്തിൽ 177 കോടിയോളം രൂപ വിലവരുന്ന 570 കിലോ സ്വർണം ശുദ്ധീകരിച്ചുനൽകിയതിെൻറ രേഖകളും ലഭിച്ചു. ഈ കേസിൽ സൂഫിയാനൊപ്പം മാനിപുരത്തെ ഷാഫി, നരിക്കുനിയിലെ ഇസ്ഹാഖ് എന്നിവരടക്കം നിരവധിപേർ അറസ്റ്റിലായി.
ദുബൈ, ഖത്തർ, ബഹ്റൈൻ, ഷാർജ എന്നിവിടങ്ങളിൽനിന്ന് കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോയമ്പത്തൂർ, ബംഗളൂരു, ലഖ്നോ, മുംബൈ, അഹ്മദാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി സ്ത്രീകളെയടക്കം കാരിയർമാരാക്കി സ്വർണം കടത്തിയെന്ന് കണ്ടെത്തി.
കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഇയാൾ കൊഫേപോസ ചുമത്തിയതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലിറങ്ങാതെ നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി അവിടെനിന്ന് ട്രെയിൻമാർഗമാണ് നാട്ടിലെത്തിയത്. സംഭവദിവസം കരിപ്പൂരിലെത്തിയ ഇയാൾ വാർത്തകൾ വന്നതോടെ ഒളിവിൽ പോവുകയായിരുന്നു. കേസിൽ സഹോദരൻ ഫിജാസിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ലക്ഷ്യമിട്ടത് സൂഫിയാനെക്കൂടിയായിരുന്നു.
ഇയാളുടെ മറ്റൊരു സഹോദരൻ ജസീർ കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് ഓമശ്ശേരി സ്വദേശി അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ആ സംഘത്തിൽ ഫിജാസിനൊപ്പം ഇപ്പോൾ പിടിയിലായ പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബുമുണ്ടായിരുന്നു. സൂഫിയാെൻറയടക്കം പങ്ക് വ്യക്തമായ കേസിൽ സ്വർണക്കടത്തിെൻറ വ്യാപ്തി വളരെ വലുതായിരിക്കുമെന്നും സ്വർണം സുരക്ഷിതസ്ഥാനത്ത് എത്തിച്ചിട്ടുണ്ടാകുമെന്നുമുള്ള സംശയവും അന്വേഷണ സംഘത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

