വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ പഞ്ചാരകൊല്ലിയിൽ വൻ പ്രതിഷേധം
text_fieldsകൽപ്പറ്റ: വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ പഞ്ചാരകൊല്ലിയിൽ വൻ പ്രതിഷേധം. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. തുടർന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കിടന്ന് നാട്ടുകാർ പ്രതിഷേധിച്ചു. വൻ പ്രതിഷേധം ഉയർന്നതോടെ വാഹനത്തിൽ നിന്നും മന്ത്രി.എ.കെ ശശീന്ദ്രൻ പുറത്തിറങ്ങിയില്ല. പൊലീസാണ് ഏറെ പണിപ്പെട്ടാണ് മന്ത്രിക്ക് രാധയുടെ വീട്ടിലേക്കുള്ള വഴിയൊരുക്കിയത്.
സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രി സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. രാധ മരിച്ചതിന് ശേഷം മന്ത്രി പാട്ടുംപാടി നടക്കുകയാണെന്നും വിമർശനം ഉയർന്നു.
പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്. ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടര്‍ച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകില്‍ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിലെ വന നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. വന- ജനവാസ മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ വനം- പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

