ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; വി.വേണു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
text_fields
കോഴിക്കോട് : സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചു പണി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വി.വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ചുമതലയും വഹിക്കും.
ടിങ്കു ബിസ്വാളിനെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. ആരോഗ്യസെക്രട്ടറിയായിരുന്ന രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്കും മാറ്റി നിയമിച്ചു. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനങ്ങളിൽ മാറ്റം വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ചുമതലയുണ്ടായിരുന്ന വി.വേണുവിനെയാണ് ആഭ്യന്തരവകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. വിജിലൻസിൻറെയും പരിസ്ഥിതി വകുപ്പിൻറെയും ചുമതലയും അദ്ദേഹം വഹിക്കും.
ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. രാജൻ ഖോബ്രഗഡെയ്ക്ക് കാർഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷന്റെയും അധിക ചുമതലയും നൽകി. ഇദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.
ടിങ്കു ബിസ്വാളിന് ആയുഷിന്റെയും തുറമുഖ വകുപ്പിന്റെയും അധിക ചുമതലയുണ്ട്. ഇവർക്ക് ആരോഗ്യ വകുപ്പിന്റെ പൂർണ്ണ ചുമതലയും നൽകി. ശർമിള മേരി ജോസഫിന് തദേശ വകുപ്പിന്റെ പൂർണ ചുമതല നൽകി. എസ്.സി - എസ്‍.ടി സ്പെഷൽ സെക്രട്ടറിയായി എൻ. പ്രശാന്തിനെ നിയമിച്ചു. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. ഡോ എ ജയതിലക് പട്ടിക ജാതി-വർഗ, സാംസ്കാരിക വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയാകും.
മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുന്ന അലക്സ് വർഗീസിന് ഐ.എ.എസ് പദവി നൽകാനും സർക്കാർ തീരുമാനിച്ചു. നിലവിലെ ചുമതല തുടരുന്നതോടൊപ്പം സഹകരണ രജിസ്ട്രാറായി പുതിയ ചുമതലയും അദ്ദേഹത്തിന് നൽകി. നിയമനങ്ങളിലെ മാറ്റം സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവും പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

