Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ മാരത്തൺ രജിസ്ട്രേഷന്‍റെ പേരിൽ വൻ തട്ടിപ്പ്; പരസ്യങ്ങൾ കണ്ട് വഞ്ചിതരാകരുത്, മുന്നറിയിപ്പുമായി കേരള പൊലീസ്

text_fields
bookmark_border
വ്യാജ മാരത്തൺ രജിസ്ട്രേഷന്‍റെ പേരിൽ വൻ തട്ടിപ്പ്; പരസ്യങ്ങൾ കണ്ട് വഞ്ചിതരാകരുത്, മുന്നറിയിപ്പുമായി കേരള പൊലീസ്
cancel

തിരുവനന്തപുരം: വ്യാജ മാരത്തൺ രജിസ്ട്രേഷൻ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. പ്രമുഖ ബാങ്കുകളുടെയും മറ്റും പേരിൽ ഇൻസ്റ്റാഗ്രാം, വിവിധ വെബ്സൈറ്റുകൾ എന്നിവ വഴി വ്യാജ മാരത്തൺ പരസ്യങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെയാണ് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. "മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026" എന്ന പേരിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി.

വൻ സമ്മാനങ്ങളും സ്പോൺസർഷിപ്പും വാഗ്ദാനം ചെയ്ത് രജിസ്ട്രേഷൻ ഫീസെന്ന പേരിൽ 698 രൂപ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. വിശ്വാസ്യതയ്ക്കായി വ്യാജ വെബ്സൈറ്റുകളും ആകർഷകമായ പോസ്റ്ററുകളും ഉപയോഗിക്കുന്ന ഇവർ, പണം ലഭിച്ചുകഴിഞ്ഞാൽ കാലാവസ്ഥാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാരത്തൺ മാറ്റിവെച്ചതായി അറിയിച്ച് ആളുകളെ കബളിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ കണ്ട് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിപാടിയുടെ വിശ്വാസ്യതയും സംഘാടകരുടെ വിവരങ്ങളും സർക്കാർ അനുമതിയും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

ചെറിയ തുകയാണെന്നുകരുതി അനാവശ്യമായ ലിങ്കുകളിൽ പണമടയ്ക്കരുത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംഭവിച്ചാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ [https://cybercrime.gov.in](https://cybercrime.gov.in) എന്ന വെബ്സൈറ്റിലോ പരാതിപ്പെടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive fraud in the name of fake marathon registration; do not get cheated by ads, warns Kerala Police
Next Story