മസാജിനെത്തിയ യുവാവിനെ വിവസ്ത്രനാക്കി ഹണിട്രാപ്പിന് ശ്രമം; നടത്തിപ്പുകാരനും രണ്ട് യുവതികളും അറസ്റ്റിൽ
text_fieldsതിരൂർ (മലപ്പുറം): മസാജ് സെൻററിൽ യുവാവിനെ മർദിക്കുകയും ഹണിട്രാപ്പിന് ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശിനി ജയന്തി (39), ഓച്ചിറ സ്വദേശിനി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് സംഭവം.
തിരൂർ ഏറ്റിരിക്കടവിലെ ഔറ വെൽനസ് സെന്ററിൽ മസാജിനെത്തിയ മനോജ് എന്ന യുവാവിനെ മസാജ് സെന്റർ നടത്തിപ്പുകാരനായ സൗദ് വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് രണ്ട് ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾ മനോജിനെ മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്റെ സ്വർണമാലയും പവർബാങ്കും ബൈക്കും കൈക്കലാക്കി.
ഒന്നാം പ്രതിയായ സൗദിന്റെ പക്കൽ നിന്ന് യുവാവിന്റെ മാലയും ബൈക്കും പൊലീസ് കണ്ടെത്തി. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് മനോജിനെതിരെയും കേസെടുത്തു. സൗദ് പത്തോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

