Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏരിയ കമിറ്റി അംഗത്തെ...

ഏരിയ കമിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി

text_fields
bookmark_border
ഏരിയ കമിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി
cancel

പാലക്കാട്: സി.പി.എം ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ഇരുപതിലധികം പേർ പാർട്ടിയിൽ നിന്ന് രാജി വച്ചു. കഴിഞ്ഞ ദിവസമാണ് ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ സി.പി.എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.

കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുടെ ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായ അധിക്ഷേപിച്ചിരുന്നതായി രാജി വെച്ച അംഗങ്ങൾ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി ഇടഞ്ഞു നിന്ന ഷൂക്കൂറിനെ നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരികയും ഇനി ഷൂക്കൂറിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചത് രാജിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. രാജിവെച്ചവരിൽ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkadmass resignationCPM
News Summary - Mass resignations in Palakkad CPM in protest against the demotion of an area committee member
Next Story