മഞ്ചേശ്വരം: ആൾക്കൂട്ടത്തിെൻറ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.മിയാപദവ് ബേരിക്ക കെദംകോട്ടിലെ എം. ശിവപ്രസാദ് (32), സഹോദരൻ എം. ഉമേശ് (34), ബജങ്കളയിലെ എം. നന്ദേഷ് (24), െകദംകോട്ടിലെ കെ.ജനാർദനൻ (49) എന്നിവരെയാണ് സി.ഐ അനൂപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.കെദംകോട്ടിലെ കൃപാകരയാണ് (അണ്ണു -27) ആൾക്കൂട്ടത്തിെൻറ അടിയേറ്റ് 26ന് രാത്രി മരിച്ചത്. അയൽ വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആൾക്കൂട്ടം അക്രമാസക്തമായതെന്ന് നാട്ടുകാർ പറയുന്നു.