Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിലെ മാസ്...

കൊച്ചിയിലെ മാസ് കെട്ടിടം തകർന്നു

text_fields
bookmark_border
കൊച്ചിയിലെ മാസ് കെട്ടിടം തകർന്നു
cancel

കൊ​ച്ചി: കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ, സി​നി​മ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച എ​റ​ണാ​കു​ളം നോ​ർ​ത്ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ മു​ന്നി​ലെ മാ​സ്​ ഇ​രു​നി​ല ഷോ​പ്പി​ങ്​ കോ​പ്ല​ക്​​സ്​ ത​ക​ർ​ന്നു. 55 ​െകാ​ല്ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​െൻറ ഒ​ര​റ്റം മു​ക​ളി​ൽ​നി​ന്ന്​ വി​ണ്ടു​കീ​റി പൊ​ളി​ഞ്ഞു​വീ​ണി​ട്ടു​ണ്ട്.

താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൂ​ൾ​ബാ​ൾ, മൊ​ബൈ​ൽ ഷോ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ശ​ബ്​​ദം കേ​ട്ട്​ പു​റ​ത്തേ​ക്ക്​ ഓ​ടി​മാ​റി​യ​തി​നാ​ൽ ആ​ള​പാ​യം സം​ഭ​വി​ച്ചി​ല്ല. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം.

കെ. ​കാ​മ​രാ​ജ്​ തു​ട​ങ്ങി എ.​കെ. ആ​ൻ​റ​ണി, വ​യ​ലാ​ർ ര​വി​വ​രെ നീ​ളു​ന്ന പ​ഴ​യ​കാ​ല രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്ക്​ എ​റ​ണാ​കു​ള​ത്തെ താ​മ​സ​യി​ട​മാ​യ മാ​സ്​ ഹോ​ട്ട​ൽ നി​ല​നി​ന്ന കോ​പ്ല​ക്​​സാ​ണ്​ ഇ​ത്. ഹോ​ട്ട​ലും ഓ​ഡി​റ്റോ​റി​യ​വും വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ പു​രാ​ത​ന ബി​സി​ന​സ്​​ കു​ടും​ബ​മാ​യ മേ​ത്ത​ർ ആ​ൻ​ഡ്​​ സ​ൺ​സി​​േ​ൻ​റ​താ​ണ്​ കെ​ട്ടി​ടം.

ഇ​രു​നി​ല കെ​ട്ടി​ട​ത്തി​െൻറ മു​ക​ൾ​നി​ല​യി​ൽ മേ​ത്ത​ർ പ്രോ​ജ​ക്​​ട്​​സ്​ നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ഓ​ഫി​സും താ​ഴെ ഒ​റ്റ​മു​റി​യി​ൽ സോ​ഫി​ൻ കൂ​ൾ​ബാ​ർ, ഹോ​ട്ട​ൽ റോ​യ​ൽ, റി​ച്ചൂ​സ്​ കോ​ഫി ഷോ​പ്, കു​ക്കൂ​സ്​ കൂ​ൾ​ബാ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ സോ​ഫി​ൻ കൂ​ൾ​ബാ​റി​നു​ മു​ക​ളി​ലെ ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ്പ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി പി.​ഐ. റ​ഫീ​ഖ്​ ശ​ബ്​​ദം കേ​ട്ട്​ പു​റ​ത്തേ​ക്ക്​ ഓ​ടി​മാ​റി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ മു​ന്നി​ലെ ഓ​​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഒ​ച്ച​വെ​ച്ച​തോ​ടെ മ​റ്റ്​ ക​ട​ക​ളി​ൽ ഉ​ള്ള​വ​രും പു​റ​ത്തേ​ക്ക്​ ഒ​ഴി​ഞ്ഞു​മാ​റി. മു​ക​ളി​ല​ത്തെ നി​ല​യി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന ഹോ​ട്ട​ൽ രാം​നി​വാ​സി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും ശ​ബ്​​ദം​കേ​ട്ട്​ പു​​റ​ത്തേ​ക്ക്​ ഓ​ടി.

സം​ഭ​വം അ​റി​ഞ്ഞ്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന, പൊ​ലീ​സ്, റ​വ​ന്യൂ, കെ.​എ​സ്.​ഇ.​ബി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മാ​സ്​ കോം​പ്ല​ക്​​സ്​ ഉ​ട​മ നൂ​റു​ദ്ദീ​ൻ മേ​ത്ത​റു​മാ​യി സം​സാ​രി​ച്ച്​ അ​പ​ക​ട​ക​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​മാ​ന്തി​കൊ​ണ്ടു​വ​ന്ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്​ ദോ​ഷ​ക​ര​മ​ല്ലാ​ത്ത നി​ല​യി​ൽ പൊ​ളി​ച്ചു​മാ​റ്റി തു​ട​ങ്ങി.

മാ​സ്​ ഹോ​ട്ട​ലും ഓ​ഡി​റ്റോ​റി​യ​വും പൊ​ളി​ച്ചു​മാ​റ്റി​യ നാ​ളു​ക​ളി​ൽ​ത​ന്നെ ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സും പൊ​ളി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ അ​വ​സ്ഥ ഓ​ർ​ത്താ​ണ്​ വൈ​കി​പ്പി​ച്ച​തെ​ന്നും നൂ​റു​ദ്ദീ​ൻ മേ​ത്ത​ർ പ​റ​ഞ്ഞു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​മാ​റ്റി പു​തി​യ ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ പ​ണി​യാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiMass Hotel tilted
News Summary - Mass Hotel in Kochi tilted
Next Story