'നാളെ മുതൽ താൽകാലിക ജീവനക്കാർ ജോലിക്ക് വരേണ്ട'; കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ
text_fieldsതൃശൂർ: കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽകാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതൽ താൽകാലിക ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ താൽകാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൂട്ടപ്പിരിച്ചുവിടൽ. പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് സാംസ്കാരിക വകുപ്പില്‍ നിന്ന് ലഭിക്കുന്നത്.
ഒരു അധ്യായന വർഷത്തിന്റെ ഇടക്കുവച്ച് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണ്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ കലാമണ്ഡലത്തിന്‍റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ പേരും താൽക്കാലിക അധ്യാപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.