Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:​ ഇന്നും​ ...

കോവിഡ്​:​ ഇന്നും​ നാളെയും സംസ്​ഥാനത്ത്​ കൂട്ടപ്പരിശോധന

text_fields
bookmark_border
Covid 19 Swab Collection
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഓ​ഗ്​​മെൻറ​ഡ് ടെ​സ്​​റ്റി​ങ്​ സ്ട്രാ​റ്റ​ജി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 3.75 ല​ക്ഷം പേ​രു​ടെ കൂ​ട്ട​പ്പ​രി​ശോ​ധ​ന​യാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച 1.25 ല​ക്ഷം പേ​രെ​യും വെ​ള്ളി​യാ​ഴ്ച 2.5 ല​ക്ഷം പേ​രെ​യും പ​രി​ശോ​ധി​ക്കും.

തു​ട​ര്‍ച്ച​യാ​യി രോ​ഗ​ബാ​ധ നി​ല​നി​ല്‍ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യാ​യി​രി​ക്കും പ​രി​ശോ​ധ​ന. ഫ​ല​ങ്ങ​ള്‍ വി​ശ​ക​ല​നം ന​ട​ത്തി കോ​വി​ഡ് പ്ര​തി​രോ​ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും.

ഇ​ന്‍ഫ്ലു​വ​ന്‍സ ല​ക്ഷ​ണ​മു​ള്ള​വ​ർ, ഗു​രു​ത​ര ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ള്ള​വ​ർ, പ്ര​മേ​ഹം, ര​ക്താ​ദി​മ​ര്‍ദം തു​ട​ങ്ങി​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ജ​ന​ക്കൂ​ട്ട​വു​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന 45ന് ​താ​ഴെ പ്രാ​യ​മു​ള്ള​വ​ർ, വാ​ക്‌​സി​നെ​ടു​ക്കാ​ത്ത 45ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ള്ള​വ​ർ, ഒ.​പി​യി​ലെ എ​ല്ലാ രോ​ഗി​ക​ളും, കോ​വി​ഡി​ത​ര രോ​ഗ​ങ്ങ​ള്‍ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​ർ (ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം) എ​ന്നി​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ പ​രി​ശോ​ധ​ന​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി. നി​ല​വി​ലെ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മൊ​ബൈ​ല്‍ ലാ​ബി​ലേ​ക്കും ഈ ​സാ​മ്പ്​​ള്‍ അ​യ​ക്കും. കൂ​ടാ​തെ ടെ​സ്​​റ്റി​ങ്​ ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19mega covid test in kerala
News Summary - mass covid test in kerala today and tomorrow
Next Story