Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിലിക്ക സംഘർഷം:...

ബസിലിക്ക സംഘർഷം: കമീഷനെ തള്ളി അതിരൂപത സംരക്ഷണ സമിതി

text_fields
bookmark_border
Ernakulam St. Marys Basilica
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സി​ലി​ക്ക​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ആ​ര്‍ച് ബി​ഷ​പ് ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത് നി​യോ​ഗി​ച്ച ക​മീ​ഷ​നെ ത​ള്ളി അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ക​മീ​ഷ​നെ തി​ര​സ്ക​രി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് വ​ത്തി​ക്കാ​നും സി​ന​ഡ് പി​താ​ക്ക​ന്മാ​ര്‍ക്കും അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി ക​ത്ത​യ​ച്ചു.

23, 24 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സി​ലി​ക്ക​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്താ​ണ് ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. കു​ര്‍ബാ​ന​യെ അ​വ​ഹേ​ളി​ച്ച​തി​നും പ​രി​പാ​വ​ന​മാ​യ ബ​ലി​പീ​ഠം ത​ട്ടി​യി​ട്ട് വി​ശു​ദ്ധ വ​സ്തു​ക്ക​ള്‍ മ്ലേ​ച്ഛ​മാ​ക്കി​യ​തും ആ​ര്‍ച്ബി​ഷ​പ് ആ​ന്‍ഡ്രൂ​സ് താ​ഴ​ത്തി​നെ​യും ബ​സി​ലി​ക്ക അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി പൂ​ത​വേ​ലി​യെ​യും പി​ന്തു​ണ​ക്കു​ന്ന എം.​ടി.​എ​ൻ.​എ​സ് സം​ഘ​ട​ന​യി​ല്‍ പെ​ട്ട​വ​രാ​ണെ​ന്ന്​ അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി വാ​ർ​ത്താ​കു​റി​പ്പി​ൽ ആ​രോ​പി​ച്ചു. മു​റി​വേ​റ്റ വി​ശ്വാ​സി​ക​ളോ​ടും വൈ​ദി​ക​രോ​ടും ചോ​ദി​ക്കാ​തെ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളെ ​െവ​ച്ച് ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട റി​പ്പോ​ര്‍ട്ട് ഉ​ണ്ടാ​ക്കാ​നു​ള്ള ആ​ര്‍ച് ബി​ഷ​പ് ആ​ന്‍ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ ത​ന്ത്ര​ത്തെ ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​ളി​യ​ന്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unified Massmass controversySt Marys Basilica
News Summary - mass controversy st marys basilica
Next Story