ലഹരിക്കെതിരായ യാത്രയിൽ പങ്കെടുത്തില്ല; കെ.എസ്.യുവിൽ കൂട്ടനടപടി, 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാന കെ.എസ്.യുവിൽ നേതാക്കൾക്കെതിരെ സംഘടന തലത്തിൽ കൂട്ടനടപടി. നാല് ജില്ലകളിൽ നിന്നായി 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിനാണ് നടപടി. മതിയായ കാരണങ്ങൾ കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
രാസലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം എന്ന മുദ്രാവാക്യത്തോടെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസേവ്യർ നയിക്കുന്ന 'ക്യാമ്പസ് ജാഗരൺ യാത്ര' കാസർകോട് നിന്ന് ആരംഭിച്ചത്. ഇപ്പോൾ യാത്ര എറണാകുളത്ത് എത്തിനിൽക്കെയാണ് സംഘടനാ തലത്തിൽ വലിയൊരു നടപടിയുണ്ടാകുന്നത്.
കാസർകോട് 24, കണ്ണൂർ 17, വയനാട്, 20 ഭാരവാഹികളെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സസ്പെന്‍ഷന്‍ നേരിടുന്നുണ്ട്.
മാര്‍ച്ച് 19നുള്ളില്‍ കാരണം കാണിക്കാത്തവരെ സംഘനയിൽ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.