മാസ്കിനടക്കം വില നിശ്ചയിച്ചു; പേക്ഷ നടപ്പായില്ല
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധെപ്പട്ട ചികിത്സ -പരിചരണ ഉപകരണങ്ങൾക്കും സാമഗ്രികൾക്കും വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. പലയിടത്തും പഴയ നിരക്കാണ് വാങ്ങുന്നത്.
സർജിക്കൽ മാസ്കിന് സർക്കാർ നിശ്ചയിച്ചത് നാല് രൂപയാണെങ്കിലും പല മെഡിക്കൽ ഷോപ്പിലും 10 രൂപയാണ്. എൻ 95 മാസ്കിെൻറ കാര്യവും വ്യത്യസ്തമല്ല. സർക്കാർ നിശ്ചയിച്ചത് 22 രൂപ. പേക്ഷ, കടകളിൽ പല നിരക്കാണ്. നാല് എൻ 95 മാസ്കിെൻറ പായ്ക്കിന് 300-350 രൂപ വാങ്ങുന്ന കടകളുണ്ട്. പൾസ് ഒാക്സിമീറ്ററുകൾക്ക് വിപണി വിലയെക്കാൾ കൂടിയ നിരക്കാണ് സർക്കാർ നിശ്ചയിച്ചതെന്ന ആക്ഷേപവുമുണ്ട്.
800-900 രൂപക്കും പൾസ് ഒാക്സിമീറ്റർ ലഭ്യമായിരുന്നു. സർക്കാർ നിശ്ചയിച്ചതാകെട്ട 1500 രൂപയും.

