തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുഖാവരണം ഗ്രാമപഞ്ചായത്തുകൾ വക; ഉത്തരവിറങ്ങി
text_fieldsകാസർകോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുഖാവരണം ഗ്രാമപഞ്ചായത്തുകൾ വാങ്ങിനൽകണമെന്ന് സർക്കാർ. ഇതുസംബന് ധിച്ച് കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പിെൻറ ഉത്തരവിറങ്ങി.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മഹാതമാഗാന ്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ മുഖാവരണം വാങ്ങുന് നതിന് ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിക്കാൻ ഉത്തരവിൽ അനുമതി നൽകി. കോവിഡ് വ്യാപനത്തിനെതിരെ മുൻകരുതലെടുത്ത് തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ ദിവസം അനുവാദം നൽകിയിരുന്നു. എന്നാൽ, മുഖാവരണത്തിെൻറ ചെലവ് പദ്ധതിയുടെ ഭരണച്ചെലവിൽനിന്ന് വഹിക്കാൻ സാധിക്കില്ലെന്ന് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ സർക്കാരിനെ അറിയിച്ചു.
തുടർന്നാണ്, പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്ന സജീവ തൊഴിലാളികൾക്ക് ഒരാൾക്ക് രണ്ടെണ്ണം എന്ന കണക്കിൽ മുഖാവരണം നൽകാൻ സർക്കാർ ഉത്തരവിട്ടത്. തുണിയിൽ നിർമിച്ച ഇരട്ട ലെയർ മുഖാവരണം കുടുംബശ്രീ അപ്പാരൽ പാർക്ക് ചെറുകിട സംരംഭ യൂനിറ്റുകൾ മുഖന സംഭരിക്കാനാണ് നിർദേശം. ഇതിലേക്കാവശ്യമായ തുക ഗ്രാമപഞ്ചായത്തുകളുടെ തനത് ജനറൽ പർപസ് ഗ്രാൻഡിൽനിന്ന് പരമാവധി ഒരു ലക്ഷം രൂപയിൽ അധികരിക്കാതെ ചെലവഴിക്കാനും യഥേഷ്ടാനുമതി നൽകി.
ശുചീകരണ തൊഴിലാളികളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റു തൊഴിലാളികളും കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് നിർദേശം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണ്‍ ജില്ലകളിൽ തൊഴിലുറപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ 33 ശതമാനം പേര്‍ക്കു മാത്രമേ ഒരു ദിവസം തൊഴില്‍ ചെയ്യാന്‍ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
