കാർ യാത്രക്ക് മാസ്ക് നിർബന്ധം
text_fieldsതിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവര്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കും.
ഡ്രൈവിങ് സ്കൂളുകളും കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്കും കൈയുറയും ധരിക്കണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്ര ആളുകളെ മാത്രമേ ഒരുസമയം വാഹനത്തില്‍ കയറ്റാവൂ. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം.
വിവാഹ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാകണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.